Naalanchu Cheruppakkaar | നാലഞ്ചു ചെറുപ്പക്കാർ
G.R.Indugopan₹139.00
കൊല്ലം കടപ്പുറം. സ്റ്റെഫിയുടെ വിവാഹം. പൊന്നു തികയുന്നില്ല. മുൻകൂർ സ്വർണവുമായി ജ്വല്ലറിയുടെ പ്രതിനിധി അജേഷ് എത്തുന്നു. തലേന്നത്തെ പിരിവ് മോശമാകുന്നു. പന്ത്രണ്ടുപവന്റെ സ്വർണം തിരിച്ചു കൊടുക്കാനുണ്ട്. കൊടുക്കാതെ പെണ്ണ് മണിയറയിൽ കയറി കതകടയ്ക്കുന്നു. പിറ്റേന്നു പൊന്നുമായി ഭർത്താവിന്റെ നാട്ടിലേക്കു സ്ഥലം വിടുന്നു. വാശിക്കാരനായ അജേഷ് അവർക്കു പിന്നാലെ ചെല്ലുന്നു. പോരാട്ടം തുടങ്ങുകയാണ്.ദുരൂഹതകളെ ഓരോ അറകളിലാക്കി മുന്നോട്ടു നീങ്ങുന്നതാണ് ഇന്ദുഗോപന്റെ ആഖ്യാന സാമർഥ്യം. വായനക്കാരുടെ തീർപ്പുകൾക്ക് കഥാപാത്രങ്ങളെയും കഥാഗതിയെയും വിട്ടുകൊടുക്കാത്ത രചനാശൈലി. ഉദ്വേഗമാണ് ’നാലഞ്ചു ചെറുപ്പക്കാരുടെ’ രസച്ചരട്. ഇന്ദുഗോപന്റെ ഇതരരചനകളുടെ പരിചരണരീതിയിൽനിന്ന് വ്യത്യസ്തം. നിഗൂഢതകളുടെ തുരുത്തിലേക്കു വായനക്കാരെ ക്ഷണിക്കുന്നു ഈ കൃതി.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

നിശബ്ദ സഞ്ചാരങ്ങള്‍ | Nisabda Sancharangal
തസ്കരന്- മണിയന്‍പിള്ളയുടെ ആത്മകഥ | Thaskaran Maniyanpillayude Athmakadha 




Reviews
There are no reviews yet.