Maigre Keniyorukkunnu | മെയ്‌ഗ്രേ കെണിയൊരുക്കുന്നു
Georges Simenon₹238.00
പ്രസിദ്ധമായ മെയ്‌ഗ്രേ പരമ്പരയിലെ നോവല്‍
മോമാര്‍ത്രിലെ തെരുവുകളില്‍ ഒരു കൊലയാളി ചുറ്റിത്തിരിയുന്നുണ്ട്, ആറു മാസത്തിനുള്ളില്‍ അഞ്ചു സ്ത്രീകള്‍ കൊല്ലപ്പെട്ടുകഴിഞ്ഞിരിക്കുന്നു. വേനല്‍ക്കാലരാത്രികളില്‍, ഏതു സ്ത്രീയുമാകാം അടുത്ത ഇര. ചീഫ് ഇന്‍സ്‌പെക്ടര്‍ ഷൂള്‍ മെയ്‌ഗ്രേയുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. കേസ് വഴിമുട്ടിനില്ക്കുന്നു. പാരീസുകാരുടെ ഏറ്റവും പ്രിയപ്പെട്ട കുറ്റാന്വേഷകന്‍പോലും വീഴ്ചകള്‍ക്ക്
അതീതനല്ലെന്നു തോന്നിത്തുടങ്ങിയ ദിവസങ്ങള്‍.
ഒരു മനഃശാസ്ത്രവിദഗ്ദ്ധനുമായുള്ള സംസാരത്തിനുശേഷം, കൊലയാളിയെ പിടികൂടാനായി മെയ്‌ഗ്രേ മനസ്സിന്റെ കളികളില്‍ ഏര്‍പ്പെടാന്‍ തീരുമാനിക്കുന്നു. യഥാര്‍ത്ഥ കൊലയാളിയില്‍ അസൂയയുണ്ടാക്കാനായി അദ്ദേഹം ഒരു വ്യാജകൊലയാളിയെ ജനങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവരുന്നു… ഇരുട്ടു വീഴുമ്പോള്‍ ഇടവഴികളില്‍ ജൂഡോ അറിയാവുന്ന പെണ്‍പൊലീസുകാരെ വേഷംമാറി വിന്യസിക്കുന്നു…
മെയ്‌ഗ്രേ കെണിയൊരുക്കിക്കഴിഞ്ഞു…
ലോകസാഹിത്യത്തിലെ എക്കാലത്തെയും വലിയ എഴുത്തുകാരിലൊരാളായ ഷോര്‍ഷ് സിമെനോന്‍ ‘സീരിയല്‍ കില്ലര്‍’ എന്ന പ്രതിഭാസത്തിന്റെ സങ്കീര്‍ണ്ണതകളിലേക്ക് ആദ്യമായി ചുഴിഞ്ഞിറങ്ങുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

കേരളചരിത്രം | Keralacharithram 


Reviews
There are no reviews yet.