കായണ്ണയും കക്കയവും അടിയന്തരാവസ്ഥ രാജന്റെ മരണം | Kayannayam Kakkayavum Adiyantharavastha Rajante Maranam
Sebastian Joseph₹344.00
വിമോചനത്തിന്റെ ദശകമെന്ന് വിശേഷിപ്പിക്കപ്പെട്ട 1970കളില്‍ വിപ്ലവത്തിന്റെ അഗ്നിപഥത്തിലേയ്ക്ക് നടന്നിറങ്ങിയവരായിരുന്നു മടപ്പള്ളി ഗവണ്മെന്റ് കോളേജിലെ ഒരു കൂട്ടം യുവാക്കള്‍. സായുധ സമരപാതയിലൂടെ മാത്രമേ പരിവര്‍ത്തനം സാധ്യമാകൂ എന്ന് അവര്‍ വിശ്വസിച്ചു. അടിയന്തരാവസ്ഥാപ്രഖ്യാപനം അതിന് ആക്കം കൂട്ടി. കെ വേണുവും വയനാട്ടിലെ ചില സമാന ചിന്താഗതിക്കാരും അവരോടൊപ്പം തോളോട് തോള് ചേര്‍ന്നു. അതിന്റെ പ്രതിഫലനമായിരുന്നു കായണ്ണ പോലീസ് സ്റ്റേഷന് ആക്രമണത്തിലൂടെ മുഴങ്ങിക്കേട്ടത്. അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് ഡി ഐ ജി ജയറാം പടിക്കലിന്റെ നേതൃത്വത്തില്‍ കക്കയത്ത് പോലീസ്ക്യാമ്പ് തുടങ്ങി.
കേരളരാഷ്ട്രിയത്തിൽ ഏറെ കോളിളക്കം സൃഷ്ട്ടിക്കുകയും ഒരു മുഖ്യമന്ത്രിയുടെ സ്ഥാനചലത്തിനുതന്നെ നിദാനമാകുകയും ചെയ്ത രാജൻ്റെ മരണത്തെക്കുറിച്ചും അതിനുകാരണമായ കായണ്ണ പോലീസ്സ്റ്റേഷനെ ക്കുറിച്ചുമാണ് ഈ പുസ്തകത്തിൽ കൂടുതലായി പ്രതിപാദിക്കുന്നത് .
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.