കാട്ടുകടന്നല്‍ | Kattu kadannal

Ethel Lilian Voynich

379.00

സോവിയറ്റ്യൂണിയനിലും ചൈനയിലുമായി ഒരു കോടിയോളം കോപ്പികള്‍ വിറ്റഴിഞ്ഞ കൃതി ഡസങ്കണക്കിന് നാടകങ്ങള്‍ക്കും ഒപ്പറെകള്‍ക്കും ആധാരമായ കൃതി കഥാകൃത്തിന്റെ മാസ്റ്റര്‍ പീസ്. പരിഭാഷ പി ഗോവിന്ദ പിള്ള.

കഴിഞ്ഞ നൂറു കൊല്ലമായി ജനകോടികളെ ഇളക്കിമറിക്കുകയും അനേകമനേകം വിപ്ലവങ്ങൾക്ക് ആദർശവും ആത്മീയതയും നൽകുകയും ചെയ്ത ഒരു കൃതിയുണ്ട്. ഏഥൽ ലിലയൻ വോയ്‌നിച്ച് എന്ന ഇംഗ്ലീഷുകാരി രചിച്ച ഗാഡ്ഫ്‌ളൈ (കാട്ടുകടന്നൽ). നാം അതേപ്പറ്റി കേട്ടിട്ടില്ലെങ്കിൽ അത്ര അതിശയപ്പെടാനില്ല. ഗ്രന്ഥകർത്രി തന്നെ തന്റെ കൃതിയുടെ തരംഗസമാനമായ പ്രചാരണം അറിയുന്നത് അമ്പതുവർഷം കഴിഞ്ഞ് മരണത്തിന് ഏതാനും വർഷം മുമ്പാണ്. 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ പുറത്തുവന്ന കൃതിക്ക് ഏറ്റവും അധികം പ്രചാരം ലഭിച്ചത റഷ്യയിലാണ്. റഷ്യൻ വിപ്ലവകാരിക്ക് ഒരു ആദർശമായിരുന്നു അതിലെ നായകൻ. ലെനിനും, സ്വെർദ്‌ലോവും കലീനിനും, ബാബുഷ്‌ക്കിനും എന്നു വേണ്ട എല്ലാ വിപ്ലവനേതാക്കളും അതിലെ നായകനെ ആദർശ വിപ്ലവകാരിയായി വാഴ്ത്തി. എന്നാൽ ഇതേപ്പറ്റിയൊന്നും അതിന്റെ ഗ്രന്ഥകർത്രിക്ക് അറിവില്ലായിരുന്നു. ന്യൂയോർക്കിൽ ആരുമാരുമറിയാതെ അവർ ഒരൊഴിഞ്ഞ കോണിൽ ജീവിച്ചു പോന്നു. അതിനിടയിൽ മിക്ക ഏഷ്യൻ ഭാഷകളിലും ഗാഡ്ഫ്‌ളൈ തർജമെചെട്ടപ്പെട്ടു. 23 ഭാഷകളിലായി 40 ലക്ഷത്തിൽപ്പരം കോപ്പികൾ. പക്ഷേ ഏഥൽ ഇതൊന്നും അറിഞ്ഞിരുന്നില്ല. അറിയുന്നതാകട്ടെ തന്റെ 91-ാം വയസ്സിലും.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

2 in stock

Buy Now