കാളി ഗണ്ഡകി | Kaali gandaki
G.R.Indugopan₹199.00
ശംഖുമുഖം കടപ്പുറത്തു നിന്ന് തിരുവനന്തപുരം നഗരത്തിലേക്ക് കാറ്റിന്റെയും തണുപ്പിന്റെയും ഒരു ഇടനാഴി കീറാനുള്ള ദൗത്യവുമായാണ് എഡ്വി എന്ന ഇരുപത്തിനാലുകാരന്‍ ഇംഗ്ലണ്ടില്‍ നിന്ന് കേരളത്തിലെത്തിയത്. തിരുവനന്തപുരം എംപിയുടെ താല്പര്യപ്രകാരമായിരുന്നു ആ വരവെങ്കിലും ഇന്ത്യ കാണാന്‍ ആഗ്രഹിച്ചു കഴിയുകയായിരുന്നു വിചിത്രസ്വഭാവക്കാരനായ എഡ്വി. യാദൃച്ഛികമായി അയാള്‍ പത്രഫോട്ടോഗ്രാഫര്‍ സതീശ് ചന്ദ്രനെ പരിചയപ്പെടുന്നു. സര്‍ക്കാരിന്റെ അതിഥിയാണെങ്കിലും വേറിട്ട ജീവിതം നയിക്കാന്‍ ആഗ്രഹിച്ച എഡ്വി സതീശ് ചന്ദ്രന്റെ സഹായത്തോടെ താമസസ്ഥലം കണ്ടെത്തുന്നത് തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരു പഴയ കൊട്ടാരത്തിലാണ്.
2 in stock
Reviews
There are no reviews yet.