Jinnu Paranja Kadha | ജിന്ന് പറഞ്ഞ കഥ
Hakkeem Morayoor₹256.00
ഇത് ഒരു ജിന്നും മനുഷ്യനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥയാണ്. ഉന്മാദത്തിന്റെ ഏഴാം ആകാശത്ത് പറന്നു നടക്കുന്ന ഒരു യുവാവ് ജീവിതം അവസാനിപ്പിക്കാനായി കടലിൽ ചാടുകയും ഒരു ജിന്നുമായി സഹവാസത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. യുവാവിനെ രക്ഷിച്ച ജിന്ന് അവനോട് ജിന്നിന്റെ കഥ പറയുന്നു. ജിന്ന് ലോകത്തു നിന്നും ഭൂമിയിലേക്ക് നാട് കടത്തപ്പെട്ട ജിന്നിന്റെ വേദന യുവാവ് മനസ്സിലാക്കുന്നു. ജിന്നിനു അവന്റെ പ്രണയിനിയെ സ്വന്തമാക്കുവാനും ജിന്ന് ലോകത്തേക്ക് മടങ്ങുവാനുമായി അവന്റെ നഷ്ടപ്പെട്ട മൂന്ന് സാധനങ്ങൾ വീണ്ടെടുത്ത് കൊടുക്കാം എന്ന് യുവാവ് വാക്ക് നൽകുന്നു. ആ വാക്ക് പാലിക്കാനായി യുവാവ് നടത്തുന്ന യാത്രയാണ് ഈ നോവൽ പറയുന്നത്. എക്കാലവും വായനാലോകം അത്ഭുതത്തോടെ നോക്കി കണ്ടിരുന്ന ആയിരത്തൊന്ന് രാവുകളുടെ അതേ ശൈലിയിലാണ് കഥകളും ഉപകഥകളും ഒക്കെയായി ഈ കഥയും കഥാകാരൻ നമ്മളോട് പറയുന്നത്. കടലിന്റെ അടിയിലെ അത്ഭുതങ്ങളും സൂര്യപ്രകാശം പോലും കടന്നു ചെല്ലാത്ത വിദൂര മലമടക്കുകളിലെ മനുഷ്യൻ കാണാത്ത അത്ഭുത കാഴ്ചകളും ഭൂമിക്കുള്ളിലെ അമ്പരപ്പെടുത്തുന്ന വിവരണങ്ങളുമായി വായനക്കാരെ അത്ഭുതത്തിന്റെ പരകോടിയിൽ എത്തിക്കാൻ ഈ നോവലിനു കഴിയും.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.