ജീവിതം ഡയറി കത്തുകൾ-സിൽവിയ പ്ലാത്ത്
Jeevitham Diary Kathukal – Sylvia Plath

Sylvia Plath

265.00

“മനസിലാക്കുന്നതിന്റ്റെയും അനുഭവിച്ചറിയുന്നെത്തിന്റേതുമായ ഇടങ്ങളിലൂടെ ജീവിതത്തെ ഞാൻ അറിഞ്ഞു തുടങ്ങിയിരിക്കുന്നു. മനുഷ്യൻ എന്ന നിലയിൽ ജീവിക്കുവാൻ സാദിക്കുന്നതിൽ വളരെ സന്തോഷം തോനുന്നു ” എന്ന് സിൽവിയ പ്ലാത്ത് തൻറെ ഡയറിലൊരിടത് പ്രത്യാശയോടെ രേഖപെടുത്തുന്നു ജീവിതം പറയാനുള്ളതല്ല അനുഭവിക്കാനുള്ളതാണെന്ന പാഠം കവയത്രി തൻറ്റെ എഴുത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു.
എഴുത്തിനെ ഒരു ദിനചര്യമെന്നതിലുപരി രണ്ടാം ശരീരമെന്നവണ്ണം കൊണ്ടുനടക്കാൻ സിൽവിയാക് എപ്പോഴും കഴിഞ്ഞിരുന്നു. അതിനുള്ള സാക്ഷ്യമാണ് ഈ പുസ്തകം
“എഴുത്ത് എൻറെ മതമായി എനിക്ക് തോനുന്നു. അത്രത്തോളം ദർശനങ്ങളും ഗുണങ്ങളും കഴിവുകളും എഴുത്തിൽ അടങ്ങിട്ടുണ്ട്. ശാരീരിക മാനസിക പ്രവർത്തികൾക്കപ്പുറം ആത്മീയമായ മണ്ഡലം കൂടി എഴുത്തിൽ ഉൾപ്പെടുന്നുണ്ട്. ലോകത്തിന്റെയും മനുഷ്യരുടെയും ഇടയിൽ ഓരോ സൃഷ്ടികളും ഒരു പ്രകാശം സ്ഫുരിപ്പിച്ചുകൊണ്ടാണ് കടന്നുവരുന്നത് “സിൽവിയ എഴുതുന്നു. ജീവ ചരിത്രവും കത്തുകളും ഡയറി കുറിപ്പുകളും ഉൾക്കൊള്ളിച്ചുട്ടുള്ള ഈ സമാഹാരം അത്തരമൊരു പ്രകാശം വായനക്കാരിലേക്ക് പ്രസരിപ്പിക്കുന്നു അങ്ങനെ ഉജ്ജ്വലമായ ആ കാവ്യജീവിതം സമഗ്രതയോടെ അനുഭവിച്ചറിയാൻ സഹായകമാകുന്നു. കൂടെ സിൽവിയ പ്ലാത്തിനെ പറ്റി മേതിൽ രാധാകൃഷ്ണന്റെ വിചാരങ്ങളും”

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC625 Category: Tag: