ചോരശാസ്ത്രം | Chorashastram
V. J. James₹162.00
അങ്ങനെ ആശിച്ചാശിച്ച് കള്ളന് നോട്ടംകൊണ്ട് പൂട്ടു തുറക്കുന്ന വിദ്യ സ്വായത്തമായി. ഗൂഢവിദ്യ പ്രാപ്തമായതോടെ എവിടെ, എങ്ങനെ ഇതാദ്യം പ്രയോഗിക്കണമെന്നതായി അവന്റെ ധര്‍മ്മസങ്കടം. വിഷയതല്പരനായ ഒരു തസ്കരന് ഇവ്വിധമൊരു നില കൈവന്നാലുണ്ടാവുന്ന സ്വാഭാവിക വിചാരങ്ങള്‍ കള്ളനെയും ആവേശിച്ചു. ഗാന്ധിനാമമുള്ള മൂന്നാംതെരുവിലൂടെ ചുരിദാറിട്ടു പ്രലോഭിപ്പിച്ചു കടന്നുപോവാറുള്ള പെണ്‍കുട്ടിയുടെ രാത്രിയുറക്കങ്ങളെക്കുറിച്ച് അപ്പോഴവന് വൈവശ്യമുണ്ടായി. അവളുടെ ഇരുനിലമന്ദിരത്തിന്റെ മുകള്‍മുറിയിലേക്ക് അവന്റെ വിചാരങ്ങള്‍ ഡ്രെയിനേജ് പൈപ്പിന്റെ ലംബാവസ്ഥയിലൂടെ അള്ളിപ്പിടിച്ച് കയറിപ്പോവാറുണ്ടായിരുന്നു. ഇനി വിചാരങ്ങള്‍ക്ക് നേര്‍വാതിലിലൂടെത്തന്നെ അകമണയാം. സൂക്ഷ്മമായ ഒരു നോട്ടത്താല് അവന്റെ മുമ്പില്‍ വാതായനങ്ങള്‍ പൂട്ടുതുറന്ന് നിവര്‍ന്നു കിടക്കുമല്ലോ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ഖബർ - Qabar
മഞ്ഞവെയില്‍ മരണങ്ങള് | Manjaveyil Maranangal
റെസ്റ്റ് ഇൻ പീസ് | Rest in Peace(RIP)
ചോരശാസ്ത്രം | Chorashastram
ഉഷ്ണരാശി - Ushnarasi
അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar 


Reviews
There are no reviews yet.