39 സ്റ്റെപ്പ്സ് | 39 Steps
Alfred Hitchcock, John Buchan₹162.00
ഉദ്വേഗ സിനിമകളുടെ ആചാര്യൻ ആൽഫ്രഡ് ഹിച്ച്കോക്കിന്റെ വിഖ്യാതമായ സിനിമയ്ക്ക് ആധാരമായ നോവൽ
പരിഭാഷ: മരിയ റോസ്
എന്റെ അതിഥി നിലത്ത് മലർന്ന് കിടപ്പുണ്ടായിരുന്നു. ഒരു നീളൻ കത്തി അയാളുടെ ഹൃദയത്തിനുള്ളിലൂടെ കടന്ന് തറയിൽ ഉറച്ചുനിന്നു…
ഒരു ഫ്രീലാൻസ് ചാരനായ ഫ്രാങ്ക്ളിൻ പി സ്കഡർ തൻറ ഫ്ളാറ്റിനുള്ളിൽ വെച്ച് കൊലചെയ്യപ്പെടുന്നതോടെ റിച്ചാർഡ് ഹാനെയുടെ ജീവിതം ഒരു മരണഭീഷണിക്കു കീഴെ തണുത്തുറയുകയാണ്. ഏതാനും ദിവസങ്ങൾക്കു മുൻപ് മാത്രമാണ്
സ്കഡർ നടക്കാനിരിക്കുന്ന ഒരു രാഷ്ട്രീയകൊലപാതകത്തെക്കുറിച്ച് ഹാനെയോട് സംസാരിച്ചത്. അയാളുടെ അതേ വിധി തന്നെയും കാത്തിരിക്കുന്നുവെന്ന് ഹാനെ തിരിച്ചറിയുന്നു. അറസ്റ്റ് ചെയ്യാനെത്തുന്ന പോലീസിന്റെയും ജീവനാവശ്യപ്പെടുന്ന കൊലയാളികളുടെയും കണ്ണു വെട്ടിച്ച് ഹാനെ കോട്ടിഷ് മലയോരങ്ങളിലേക്ക് രക്ഷപ്പെടുകയാണ്. എന്താണ് സ്കഡറുടെ രഹസ്യം? ആർക്കാണ് ഹാനെയുടെ ജീവൻ വേണ്ടത്?
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock
Sajid A Latheef –
കേന്ദ്രകഥാപാത്രത്തിന് വന്ന് ഭവിക്കുന്ന ആകസ്മികമായൊരു അപകടസന്ധി. അവിടെ നിന്നാരംഭിക്കുന്ന സാഹസികമായ ആക്ഷന്‍, പിന്തുടരപ്പെടല്‍, പിന്തുടരല്, സാഹസികതകള്‍–ഒരു Genre എന്ന നിലയില്‍ ത്രില്ലര്‍ എന്ന ഉപവിഭാഗത്തെ Define ചെയ്തത് ജോണ്‍ ബുക്കന്റെ ഈ നോവലാണ്. ഇതേ നോവല്‍ ഉപയോഗിച്ചാണ് ഹിച്ച്കോക്ക് ത്രില്ലറിനെ വ്യാഖ്യാനിക്കുന്നതും.
പില്ക്കാലത്ത് ജെയിംസ് ബോണ്ട് കഥകളിലൂടെ ജനപ്രീതി നേടിയ സ്പൈ ഫിക്ഷന്‍ എന്ന സാഹിത്യ വിഭാഗത്തിന്റെ ആദ്യ കാല മാതൃകയായിരുന്നു The Thirty-Nine Steps. സിനിമയിലൂടെ ആല്‍ഫ്രഡ് ഹിച്ച്കോക്ക് പ്രസിദ്ധി നേടിക്കൊടുത്ത ത്രില്ലറിന്റെ പ്രാഗ്രൂപം. യാദൃശ്ചികമായി സാഹസികതയിലേയ്ക്ക് വലിച്ചെറിയപ്പെടുന്ന അല്ലെങ്കില്‍ കുറ്റാരോപിതനാകുന്ന നായകന്മാരുടെ കഥകളെല്ലാം Thirty Nine Steps എന്ന നോവലിന്റെ ഘടനയോട് കടപ്പെട്ടിരിക്കുന്നു.
ഒഴിവ് കാലം ചെലവഴിക്കാന്‍ ജന്മനാടായ ഇംഗ്ലണ്ടിലെത്തിയതാണ് റോഡേഷ്യയില്‍ എഞ്ചിനീയര്‍ ആയിരുന്ന റിച്ചാര്‍ഡ് ഹാനെ എന്ന മുപ്പത്തിയേഴുകാരന്. കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ ലണ്ടന്‍ നഗരം ഹാനെയ്ക്ക് വല്ലാതെ ബോറടിച്ചു. തിരിച്ചു പോകാന്‍ തീരുമാനിച്ച രാത്രിയിലാണ് തന്റെ ഫ്ലാറ്റിന്റെ പടവുകളില്‍ വച്ച് ജോണ്‍ എച്ച് സ്കഡര്‍ എന്ന മനുഷ്യനെ ഹാനെ പരിചയപ്പെടുന്നത്. അതേ ഫ്ലോറില്‍ തന്നെ താമസിച്ചിരുന്ന സ്കഡര്‍ ഒരു സ്പൈ ആയിരുന്നു. അയാളില്‍ നിന്ന് വരാനിരിക്കുന്ന ഒരു രാഷ്ട്രീയകൊലപാതകത്തെക്കുറിച്ച് ഹാനെ അറിയാനിട വരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സ്കഡര്‍ ഹാനെയുടെ ഫ്ലാറ്റില്‍ കൊല്ലപ്പെടുകയാണ്. പോലീസില്‍ നിന്നും കൊലയാളികളില്‍ നിന്നും രക്ഷപെട്ട് സത്യം പുറത്ത് കൊണ്ട് വരാനുള്ള ഹാനെയുടെ സാഹസികശ്രമങ്ങളാണ് നോവല്‍ പറയുന്നത്. സ്കോട്ടിഷ് മലയോരങ്ങളുടെ മനോഹരമായ ചിത്രീകരണം അസാധാരണമായ ഒരനുഭവമായി നോവലില്‍ നിറഞ്ഞു നില്ക്കുന്നു. വന്‍ വിജയം നേടിയ ഈ നോവലിനെ തുടര്‍ന്ന് ഹാനെ നായകനായ നാല് നോവലുകള്‍ കൂടി ബുക്കന്‍ രചിച്ചു.
സ്പൈ ഫിക്ഷന്‍ രണ്ടു ധാരകളാണ് ഉള്ളത്. ഒന്ന്- ചാരവൃത്തിയെ സാഹസികതകളുടെയും ഗ്ലാമറിന്റെയും ഇടങ്ങളായി അവതരിപ്പിക്കുന്നതാന് ഒന്ന്. രണ്ട്–ചാരവൃത്തിയുടെ പിന്നിലെ സങ്കീര്‍ണതകള്‍ യഥാതഥമായി അവതരിപ്പിക്കുന്ന നോവലുകളും. ജോണ്‍ ബുക്കനും ഇയാന്‍ ഫ്ലെമിംഗും മറ്റും ആദ്യധാര പിന്തുടര്ന്നപ്പോള് ലെ കാരി, ലെന് ഡേയ്റ്റണ്‍ തുടങ്ങിയവര്‍ രണ്ടാം ധാര പിന്തുടര്ന്നു.
സ്പൈ ഫിക്ഷന്റെ ഒരു ലഘുചരിത്രം, നോവലില്‍ നിന്ന് സിനിമയിലേയ്ക്കുള്ള അഡാപ്റ്റെഷന് പഠനം എന്നിവ ഈ വിവര്‍ത്തനത്തിനൊപ്പം ചേര്‍ത്തിരിക്കുന്നു.
“വേലിപ്പടര്‍പ്പുകളില്‍ ഹോതോണ്‍ പൂക്കള്‍ വിരിഞ്ഞു നില്ക്കുന്ന ഒരു നല്ല മേയ്മാസപ്രഭാതമായിരുന്നു അത്. ലണ്ടനില്‍ വിരസമായിരിക്കെ എന്ത് കൊണ്ട് ഇവിടേയ്ക്ക് വണ്ടി കയറിയില്ല എന്ന് ഞാന്‍ സ്വയം ചോദിച്ചു…പോലീസ് തിരയുന്ന ഒരു മുപ്പത്തിയേഴുകാരന് എന്നതിനേക്കാള്‍ ഒരു ശിശിരകാലത്തെ ഒഴിവുദിവസത്തില്‍ നടക്കാനിറങ്ങിയൊരു സ്കൂള്‍ കുട്ടിയെപ്പോലെ വിസിലടിച്ചു കൊണ്ട് ഞാൻ നടന്നു…..”
(നോവലില്‍ നിന്ന്…)