124

Shinilal . V

128.00

“മിണ്ടാതിരിക്കുന്നവരുടേതല്ല, മിണ്ടുന്നവരുടേതാണ് ലോകം. തന്റെ എഴുത്ത് പൊളിറ്റിക്കലി കറക്റ്റാവണമെന്നാഗ്രഹിക്കുന്ന യുവ എഴുത്തുകാരൻ വിരലിൽ ചോര മുക്കി തന്റെ രാഷ്ട്രീയ കാലത്തെ ഈ മൂന്നക്ക സംഖ്യകൊണ്ട് വരച്ചിടാൻ ശ്രമിക്കുന്നു എന്നും, മിനിക്കഥയായി, നീണ്ട കഥയായി, ഇപ്പോൾ നോവ ലായും വരുന്ന ഈ കൃതിയെക്കുറിച്ച് പറയാം. കഴിഞ്ഞ നൂറ്റാണ്ടിൽ ഇതേ വകുപ്പ് പ്രകാരം ജയിൽശിക്ഷ ഏറ്റുവാങ്ങിയ ഗാന്ധിയാണ് കേസിലെ കൂട്ടുപ്രതി. തീവ്രവാദ കുറ്റമാരോ പിക്കപ്പെട്ട് ജയിലിൽ കിടക്കുന്ന താഹ വരെ എന്നും കൂട്ടിച്ചേർക്കാം. മനുഷ്യൻ എന്ന നിലയ്ക്കുള്ള അഭിമാനബോധവും ജീവിയുടെ ജീവിക്കാനുള്ള ത്വരയും തമ്മിൽ ഏതൊന്നു വേണമെന്ന് തീരുമാനിക്കാൻ പറഞ്ഞാൽ താങ്കൾ ഏത് തെരഞ്ഞെടുക്കും എന്ന് ഈ നോവൽ ചോദിക്കുന്നു. ഉച്ചത്തിലൊരു നിലവിളിയാണ് നോവലിൽ നായകന്റെ മറു പടി. വായനക്കാരുടെ മറുപടി ഏതാവാമെന്ന് ചോദിക്കാതെ ചോദിക്കുമ്പോൾ ഈ കൃതിയൊരു രാഷ്ട്രീയനോവലായി മാറുന്നു. ഒരു കൃതി രാഷ്ട്രീയമാവാൻ തുറന്ന രാഷ്ട്രീയ പ്രമേയം സ്വീകരിക്കണമെന്നില്ല. അത്തരമൊരു തുറന്ന പ്രമേയം സ്വീകരിക്കുന്നതുകൊണ്ട് ഈ നോവൽ വെറും രാഷ്ട്രീയ കൃതിയാവുന്നുമില്ല.” – സിവിക് ചന്ദ്രൻ

For details regarding International shipping, you can contact us here or Whatsapp us @ 9400224468

1 in stock

Buy Now
SKU: BC697 Category: