കൂമൻ കൊല്ലി | Kooman Kolli

P Valsala

298.00

പുതുമഴ അവരെ വാരിപ്പുണര്‍ന്നു. വേനല്‍മഴ വഴിമാറിപ്പോയില്ലല്ലോ എന്നോര്‍ത്ത് അവര്‍ നന്ദിയോടെ ആകാശത്തു മിഴിയോടിച്ചു. ആനന്ദത്തിലാറാടുന്ന മഴകിളികള്‍. അവ വിദൂരസ്വപ്നങ്ങള്‍പോലെ ഇരുണ്ട ആകാശത്തില്‍ കറങ്ങിക്കൊണ്ടിരുന്നു. ആര്‍പ്പുവിളി കേട്ട് അന്തരീക്ഷം വീര്‍പ്പുമുട്ടി നില്‍ക്കുന്നു.
ബന്ദിമാത്രം കുടിലിന്റെ ഉമ്മറത്ത് അനങ്ങാതിരുന്നു. അലക്കിയുടുത്ത തന്റെ ചേല നനയാന്‍ അവള്‍ ആഗ്രഹിച്ചില്ല. ചീകിയൊതുക്കിമെടഞ്ഞുകെട്ടിയ മുടികെട്ട് മഴയേറ്റ് അലങ്കോലപ്പെടാന്‍ അവള്‍ കൊതിച്ചില്ല. കണ്ണെഴുതി പൊട്ടുതൊട്ട് പതിവുപോലെ അവള്‍ കാത്തിരിക്കുകയാണ്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

2 in stock

Buy Now
SKU: BC590 Category: