കൊല്ലപ്പാട്ടി ദയ | Kollappatti Daya

G.R.Indugopan

149.00

സാഹിതീയചിന്തയിലെ അംഗീകൃതമായ പല മര്യാദകളെയും കുടഞ്ഞുകളഞ്ഞുകൊണ്ട് ഈ ലോകത്തെ തിരുത്തിപ്പണിയാന്‍ വായനക്കാര്‍ക്കു പ്രേരണയാകുന്ന 16 കഥകളുടെ സമാഹാരം. നമ്മുടെ വിചാരമാതൃകകളിലും വിലയിരുത്തലുകളിലും ഒരു അട്ടിമറി ആവശ്യപ്പെട്ടുകൊണ്ട് ജൈവരാഷ്ട്രീയാധികാരത്തെ സാദ്ധ്യമാക്കുന്ന ജനസഞ്ചയത്തിന്റെ പ്രതിനിധികളും അവര്‍ക്കെതിരേ തിരിയുന്ന ജൈവാധികാരത്തിന്റെ പ്രതിനിധികളും നേര്‍ക്കുനേര്‍ വരുന്നു ഈ സമാഹാരത്തിലെ കഥകളില്‍. ഭാവിരാഷ്ട്രീയത്തിന്റെ ചൂണ്ടുപലകകള്‍ തെളിഞ്ഞുകാണാവുന്ന, എന്നാല്‍ സന്ധി ചെയ്യാത്ത, കലാത്മകത പ്രകടിപ്പിക്കുന്ന ഉന്നതമൂല്യമുള്ള കഥകളുടെ സഞ്ചയമാണ് ജി.ആര്‍. ഇന്ദുഗോപന്റെ ‘കൊല്ലപ്പാട്ടി ദയ’. ഇതു മലയാള ചെറുകഥയുടെ ആകാരഹ്രസ്വമെങ്കിലും അര്‍ത്ഥദീര്‍ഘമായ ചരിത്രത്തിലെ ഒരു വിച്ഛേദംകൂടിയാണ് – ഡോ. എസ്.എസ്. ശ്രീകുമാര്‍

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC140 Category: