പ്രിയമുള്ള സോഫിയ | Priyamulla Sophia

Muttathu Varkey

261.00

പുത്തന്‍പുരയിലെ സണ്ണി സോഫിയായുടെ കരങ്ങളാല്‍ വധിക്കപ്പെടുന്നു. പഴയ കളിക്കൂട്ടുകാരന്‍ കുട്ടപ്പനെ തേടി അവള്‍ ആ ഗ്രാമം ഉപേക്ഷിച്ച് അവന്‍ പാര്‍ക്കുന്ന കുന്നിന്‍പ്രദേശത്തേക്ക് യാത്രയാകുന്നു. ബാല്യകാലസഖിയെ കുട്ടപ്പന്‍ മണവാട്ടിയാക്കിയെങ്കിലും വിധി അപ്പോഴും അവള്‍ക്കെതിരായ ചില കരുനീക്കങ്ങളിലായിരുന്നു.

അന്‍പതാം പെരുന്നാളിന്റെ ആ പുണ്യപ്പെട്ട ദിനത്തിലായിരുന്നു സോഫിയായുടെ ജീവിതത്തെ നെടുകെ പിളര്‍ത്തിക്കളഞ്ഞ ആ അഭിശപ്തസംഭവം – പുത്തന്‍പുരയിലെ സണ്ണി അവളുടെ കരങ്ങളാല്‍ വധിക്കപ്പെട്ടു. കൊലപാതകക്കുറ്റം ഏറ്റെടുത്ത് സഹോദരന്‍ ലാലപ്പന്‍ ജയിലിലായി. മകന് തടവുശിക്ഷ വിധിച്ചതറിഞ്ഞ് കുഞ്ഞോമ്മാ അന്ത്യശ്വാസം വലിച്ചു. അമ്മയും അപ്പനും ആങ്ങളയും ലോകത്തില്‍ തനിച്ചാക്കിയ സോഫിയായ്ക്ക് ഇനി ആരാണ് തുണ? ഇനി അവള്‍ എന്തു ചെയ്യണം? പഴയ കളിക്കൂട്ടുകാരന്‍ കുട്ടപ്പനെ തേടി സോഫിയാ ആ ഗ്രാമം ഉപേക്ഷിച്ച് അവന്‍ പാര്‍ക്കുന്ന കുന്നിന്‍പ്രദേശത്തേക്ക് യാത്രയാകുന്നു. ആലംബഹീനയായ ബാല്യകാലസഖിയെ കുട്ടപ്പന്‍ മണവാട്ടിയാക്കി. പക്ഷേ, വിധി അപ്പോഴും അവള്‍ക്കെതിരായ ചില കരുനീക്കങ്ങളിലായിരുന്നു. ആ പഴയ സംഭവം നരകത്തീപോലെ, കെടാതെ അവളെ അകമേയും പുറമേയും നീറ്റിക്കൊണ്ടിരുന്നു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

1 in stock

Buy Now