പെണ്‍കുട്ടികളുടെ വീട് | Pennkuttikalude Veedu
Sonia Rafeek₹281.00
അറബിക്കഥകളെക്കാൾ അത്ഭുതം നിറഞ്ഞ, 1950-കളിലെ എമിറാത്തി സ്ത്രീകളുടെ ജീവിതം ആവിഷ്കരിക്കുന്ന നോവൽ. ചരിത്രത്തിലെവിടെയും അടയാളപ്പെടുത്താത്ത മൂന്ന് സ്ത്രീജീവിതങ്ങളിലൂടെ അറബ് ദേശത്തിന്റെ അറിയാക്കഥകൾ പറയുന്നു. സോണിയ റഫീക്ക് എഴുതുന്നു, അറബിക്കഥകളെന്നാൽ ആയിരത്തൊന്നു രാവുകൾ മാത്രമല്ല, അറബിനാട്ടിലെ പെണ്ണുങ്ങൾ പറഞ്ഞിരുന്ന കഥകൾ ഒരുപാടുണ്ട്. അവർ കുട്ടികളെ ഉറക്കുവാ നും പിഴച്ചു പോകാൻ സാധ്യതയുള്ള ഭർത്താക്കന്മാരെയും ആണ്മക്കളെയും വരുതിയിൽ നിർത്തുവാനും ദുഷിച്ച കണ്ണു ള്ളവരെ അകറ്റുവാനും ആത്മസംഘർഷങ്ങളെ നേരിടുവാനും ഉള്ളിലെ ഭയങ്ങൾ ചാമ്പലാക്കുവാനും അനവധി നാടൻ കഥകൾ മെനഞ്ഞിരുന്നു. പലയിടങ്ങളിൽനിന്ന് ശേഖരിച്ച ഒരുപിടി അറബ് നാടോടിക്കഥകൾ ഈ നോവലിന്റെ ഭാഗമായിട്ടുണ്ട്. പലരും ചോദിച്ചു, ഈ ചെറു കഥകൾ ഉൾപ്പെടുത്തുന്നത് നോവൽവായനയുടെ ഒഴുക്ക് നഷ്ടപ്പെടുത്തില്ലേ എന്ന്. പക്ഷേ, എന്റെ പെൺ കുട്ടികളിൽ ഇളയവളായ ഷംസ വലിയ കഥപറച്ചിലുകാരിയാണ്, കഥകളാണ് അവളുടെ നിലനില്പ്. അവൾക്കത് പറഞ്ഞേ തീരൂ! വീട് നഷ്ടപ്പെട്ടവർ, വീട് ഉപേക്ഷിച്ചവർ, വീട്ടിൽ അകപ്പെട്ടവർ, വീട് വിട്ടുകൊടുക്കാതെ പൊരുതുന്നവർ… അങ്ങനെ കുറേ കഥാപാത്രങ്ങൾ എന്റെ നോവലിന്റെ ഭാഗമായി.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
2 in stock

 പേപ്പർ റോക്കറ്റ്  | Paper Rocket
പേപ്പർ റോക്കറ്റ്  | Paper Rocket						 പോയട്രി കില്ലർ | Poetry Killer
പോയട്രി കില്ലർ | Poetry Killer						


 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.