ഒരു ദളിത് യുവതിയുടെ കദനകഥ | Oru Dalit Yuvathiyude Kadanakatha

M. Mukundan

65.00

സ്‌കൂൾ ഒഫ് ഡ്രാമയിലെ അവസാനവർഷവിദ്യാർത്ഥിനിയായ രാധിക, കരീംബോയിയുടെ നാടകത്തിൽ നഗ്നയായി അഭിനയിക്കാൻ വിസമ്മതിച്ചു. കുറ്റം അവളുടേതല്ല എന്നാണ് നാടകകൃത്ത് നാരായണന്റെ അഭിപ്രായം. ”പാരമ്പര്യത്തിൽനിന്നും ശീലങ്ങളിൽനിന്നും പെട്ടെന്ന് നമുക്ക് രക്ഷപ്പെടാൻ കഴിയില്ല.” അപമാനിക്കപ്പെട്ട ഒരു ദളിത് യുവതിയെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാനാണ് ‘കലയിൽ കോംപ്രമൈസില്ല’ എന്നു കരുതുന്ന കരീംബോയി ആവശ്യപ്പെട്ടത്. ഒടുവിൽ രാധികയ്ക്കു പകരക്കാരിയായി വസുന്ധരയെത്തി, സ്വമനസ്സാലേ നാടകമവതരിപ്പിച്ചു. പക്ഷേ, പ്രകാശ സംവിധാനം അത്രയും നിഷ്ഫലമാക്കിക്കൊണ്ട് സദസ്സിൽനിന്ന് നിരവധി ക്യാമറകളുടെ ഫ്‌ളാഷുകൾ തുടർച്ചയായി വസുന്ധരയുടെ നഗ്നമേനിയിൽ വെളിച്ചം പ്രവഹിപ്പിച്ചു… ഒറ്റക്കളികൊണ്ട് നാടകാവതരണം നിർത്തുകയും ചെയ്തു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC281 Category: