ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍ | Orachan Makalkkayacha Kathukal
Jawaharlal Nehru₹152.00
നെഹ്റുവിന്റെ അറിവും കാഴ്ചപ്പാടും ഇന്ദിരയുടെ ചിന്താധാരയെ രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് എത്ര വലുതാണെന്ന് അറിയുവാന്‍ ഈ കത്തുകള്‍ സഹായകമാവും. പത്തുവയസ്സുകാരിയായ മകള്‍ക്ക് അച്ഛനെഴുതിയ ഈ കത്തുകള്‍ മാതാപിതാക്കള്‍ക്കും മക്കള്‍ക്കും അധ്യാപകര്‍ക്കും പ്രകാശം ചൊരിയുന്ന വഴിവിളക്കുകളാണ്.
1928-ലെ വേനല്‍ക്കാലത്ത് എന്റെ മകള്‍ ഇന്ദിര, ഹിമാലയത്തിലുള്ള മുസ്സൂറിയിലും ഞാന്‍ അടിവാരത്തുള്ള സമഭൂമിയിലും താമസിക്കുമ്പോള്‍ ഞാന്‍ അവള്‍ക്ക് എഴുതിയതാണ് ഈ കത്തുകള്‍. ഇവ പത്തു വയസ്സു പ്രായമുള്ള ഒരു കുട്ടിക്ക് ഞാന്‍ അച്ഛന്റെ നിലയില്‍ എഴുതിയതാണ്. എന്നാല്‍, മാന്യന്മാരായ ചില സ്നേഹിതന്മാര് ഇവയില്‍ ചില ഗുണങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ട് കുറേ അധികം പേരുടെ ദൃഷ്ടിയില് പെടുത്തിയാല്‍ നന്നെന്ന് അവര്‍ അഭിപ്രായപ്പെടുകയും ചെയ്യുന്നു. മറ്റു കുട്ടികള്‍ക്ക് ഇതെത്രമാത്രം രസിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍ ഇതു വായിക്കുന്നവര്‍ ഈ ലോകം അനേകം രാഷ്ട്രങ്ങളടങ്ങിയ ഒരു ലോകകുടുംബമാണെന്നു ക്രമേണ ചിന്തിക്കുവാന്‍ തുടങ്ങുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് അതെഴുതുന്നതിലുണ്ടായ സന്തോഷത്തില്‍ ഒരംശമെങ്കിലും ആ കുട്ടികള്‍ക്കും ഉണ്ടായേക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
കത്തുകള്‍ പെട്ടെന്നാണ് അവസാനിക്കുന്നത്. നീണ്ട വേനല്‍ അവസാനിച്ചപ്പോള്‍ ഇന്ദിരയ്ക്കു പര്‍വതവാസത്തില്‍നിന്നു മടങ്ങിപ്പോരേണ്ടിവന്നു. 1929-ല്‍ മുസ്സൂറിയിലേക്കോ മറ്റു പര്‍വതവസതിയിലേക്കോ അവള് പോയതുമില്ല. അവസാനത്തെ മൂന്നു കത്തുകളില്‍ ഒരു പുതിയ ദശാകാലം തുടങ്ങുകയാണ്, അവ ഈ കൂട്ടത്തില്‍ ചേരുന്നവയല്ല. എന്നാല്‍ ഞാന്‍ ബാക്കിഭാഗം എഴുതിച്ചേര്‍ക്കുന്ന കാര്യം സംശയത്തിലായതുകൊണ്ട് അവയും ഇതില്‍ ചേര്‍ത്തിട്ടുണ്ട്.-ജവഹര്‍ലാല്‍ നെഹ്റു.
വിവര്‍ത്തനം- അമ്പാടി ഇക്കാവമ്മ
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.