ഞാന്‍ | Njan
N. N. Pillai₹538.00
ജന്മശതാബ്ദി വര്‍ഷത്തില്‍ ആത്മകഥയുടെ പുതിയ പതിപ്പ്
മലയാളികളുടെ സാംസ്കാരിക-സാമൂഹിക ഭൂമികയില്‍ കോളിളക്കം സൃഷ്ടിച്ച തന്റെ നാടകങ്ങളെപ്പോലെ തന്നെ, ആഖ്യാനമന്ത്രവാദത്തിന്റെ ചങ്ങലയില്‍ നമ്മെ തളച്ചിടുന്ന രചനയാണ് എന്‍.എന്‍. പിള്ളയുടെ ഞാന്‍. ‘എന്റെ ജനനം ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു’ എന്ന നടുക്കുന്ന ഒന്നാം വാചകം മുതല്‍ എന്‍.എന്‍. പിള്ളയെന്ന കഥാകഥനമാന്ത്രികന്, പണ്ട് ഹാമെലിനിലെ കുഴലൂത്തുകാരന് കുട്ടികളെയെന്നപോലെ, നമ്മെ സാഹസികവും വിസ്മയകരവും സംഭവബഹുലവുമായ ഒരു ജീവിതപ്പാതയിലൂടെയുള്ള അത്ഭുതയാത്രയില് സഹയാത്രികരാക്കുന്നു. എന്‍.എന്‍. പിള്ളയിലെ തത്ത്വചിന്തകനും ധിക്കാരിയും അവിശ്വാസിയും വിഗ്രഹഭഞ്ജകനും ഒന്നുചേര്‍ന്ന് കൂസലില്ലാതെ, സദാചാരകാപട്യങ്ങളെ വലിച്ചെറിഞ്ഞ്, മനുഷ്യാന്തസ്സിന്റെ ശക്തിയോടെ സ്വന്തം ജീവിതത്തെ കോരിത്തരിപ്പിക്കുന്ന ഒരു നാടകമെന്നപോലെ പകര്‍ത്തുന്നു. നിസ്സംശയമായും ഭാഷയിലുണ്ടായ ഏറ്റവും ധീരവും സത്യസന്ധവുമായ ആത്മകഥയാണിത്. അവിസ്മരണീയരായ കഥാപാത്രങ്ങളും പിടിച്ചുകുലുക്കുന്ന സംഭവവികാസങ്ങളും മധുരമനോഹരങ്ങളായ വൈകാരിക മുഹൂര്‍ത്തങ്ങളും യുദ്ധത്തിന്റെയും കൂട്ടക്കൊലയുടെയും പലായനത്തിന്റെയും ഭീകരനിമിഷങ്ങളും ഒന്നിച്ചുചേരുന്ന ഈ ആത്മകഥ മലയാളത്തിലെ ഏറ്റവും മികച്ച സാഹിത്യകൃതികളുടെ ഒന്നാംനിരയില്‍ സ്ഥാനം പിടിക്കുന്നു.
-സക്കറിയ
For details regarding International shipping, you can contact us here or Whatsapp us @ 9400224468
2 in stock

 വിശ്വപ്രസിദ്ധ വേട്ടക്കഥകള്‍ | Viswaprasidha Vettakkathakal
വിശ്വപ്രസിദ്ധ വേട്ടക്കഥകള്‍ | Viswaprasidha Vettakkathakal						 ബിരിയാണി | Biriyani
ബിരിയാണി | Biriyani						 ചിദംബര സ്മരണ | Chidambara Smarana
ചിദംബര സ്മരണ | Chidambara Smarana						 Ellam Enikkente Kannan | എല്ലാം  എനിക്കെൻറെ  കണ്ണൻ
Ellam Enikkente Kannan | എല്ലാം  എനിക്കെൻറെ  കണ്ണൻ						 വിജയപഥം
വിജയപഥം ഞാൻ നുജൂദ് - വയസ് 10 വിവാഹമോചിത | Njan Nujood Vayass 10 Vivahamochitha
ഞാൻ നുജൂദ് - വയസ് 10 വിവാഹമോചിത | Njan Nujood Vayass 10 Vivahamochitha						


 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.