Njan Ente Jeevitham | ഞാൻ, എന്റെ ജീവിതം

Adv K Gopinathan

269.00

ഗോപിനാഥൻ യോഗം ജനറൽ സെക്രട്ടറി ആയിരിക്കെയാണ് കുപ്രസിദ്ധമായ ശിവഗിരി സംഭവം ഉണ്ടാവുന്നത്. തെഞ്ഞെടുക്കപ്പെട്ട ഭരണ സമിതിക്ക് അധികാരം കൈമാറാൻ അന്നത്ത ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം പ്രസിഡൻറ് തയാറാവാതിരുന്നതാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചതും ഒടുവിൽ പൊലീസ് നടപടിയിലേക്ക് കാര്യങ്ങൾ എത്തിച്ചതും. അധികാരം കൈമാറാൻ വിസമ്മതിച്ചതു മുതൽ പൊലീസ് നടപടി വരെയുള്ള കാര്യങ്ങൾ ശ്രീനാരായണ ഗുരുവിൻ്റെ സമാധിസ്ഥലം പോലെ പാവനമായ ഒരു മണ്ണിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. അഡ്വ.ഗോപിനാഥൻ്റെ നിലപാടും ഇതു തന്നെയായിരുന്നു. ഗുരു ധർമ്മത്തിലുള്ള അചഞ്ചലമായ വിശ്വാസമാണ് അദ്ദേഹത്തെ ഈ നിലപാടിൽ ഉറപ്പിച്ചു നിർത്തിയതെന്നാണ് ഞാൻ കരുതുന്നത്. ഏറെ പഴികേൾക്കേിണ്ടി വരികയും യോഗം തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്തെങ്കിലും ഗോപിനാഥൻ തന്റെ അഭിപ്രായത്തിൽ ഒരു മാറ്റവും വരുത്തിയില്ല എന്നു മാത്രമല്ല, അതിന്റെ പേരിൽ തനിക്കുണ്ടായ പരാജയത്തിലടക്കം കുണ്‌ഠിതപ്പെട്ടതുമില്ല. തന്റെ ബോധ്യങ്ങളിൽ, അതിലൂടെ താൻ കണ്ടെത്തിയ ശരികളിൽ നഷ്ടം സഹിച്ചും ഉറച്ചു നിൽക്കാൻ കഴിയുന്നത് എല്ലാവർക്കും സാധിക്കുന്നതല്ല. അന്നത്തെ സംഭവങ്ങളും അതിൽ താൻ ചെയ്യാത്ത കുറ്റത്തിന് പഴികേൾക്കേണ്ടി വന്നതും എല്ലാം ഞാൻ എന്റെ ജീവിതത്തിൽ ഗോപിനാഥൻ വിശദമായി പറയുന്നുണ്ട്. ഗുരുവിനും കേരളത്തിനാകേയും അപമാനകരമായ അന്നത്തെ സംഭവങ്ങളുടെ വാസ്‌തവം രേഖപ്പെടുത്തി വെക്കേണ്ടത് ചരിത്രപരമായ ഒരാവശ്യം തന്നെയാണ്. ആ ദൗത്യമാണ് ഈ പുസ്‌തകത്തിലൂടെ നിർവഹിക്കപ്പെടുന്നത്.

പ്രൊഫ. എം. കെ സാനു
അവതാരികയിൽ

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1783 Category: