നിരീശ്വരന് | Nireeswaran
V. J. James₹339.00
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നിവ നേടിയ കൃതി.
“ജീവനില്ലാത്ത കല്ലും മരോം ചേര്‍ന്നതല്ലേ പള്ളീം അമ്പലോമൊക്കെ”, ആലിലകളില്‍ കാറ്റിന്റെ ആയിരം നാവിളക്കങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് ആന്റണി പറഞ്ഞു. “അങ്ങനേങ്കില്‍ നിലവിലുള്ള സകല ഈശ്വരസങ്കല്പ്പങ്ങളേം നിഷേധിക്കുന്ന പുതിയൊരു ഈശ്വരനെ എന്തുകൊണ്ട് നമുക്കും സൃഷ്ടിച്ചൂടാ. ഈശ്വരനെ നേരിടാനായി മറ്റൊരീശ്വരന്‍.” “കാക്കത്തൊള്ളായിരം ഈശ്വരമ്മാരെക്കൊണ്ട് പൊറുതിമുട്ടീരിക്കുമ്പോ പുതിയൊരുത്തനെക്കൂടി സൃഷ്ടിച്ചിട്ടെന്തു കാര്യം.” സഹീര്‍ ചോദിച്ചു.” കാര്യോണ്ട് സഹീര്‍. സകല ഈശ്വരന്മാര്ക്കും ബദലായി നില്‍ക്കുന്നവനാണവന്‍. അതിനാല്‍ നമ്മള് സൃഷ്ടിക്കുന്ന പുതിയ ഈശ്വരന്റെ പേര് നിരീശ്വരന് എന്നാരിക്കും.” “നിരീശ്വരന്…നിരീശ്വരന്…” ഭാസ്കരന് ആ നാമം രണ്ടു വട്ടം നാവിലിട്ടു സ്വാദ് പരിശോധിച്ചു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

നിരീശ്വരന് | Nireeswaran
കരുണ | Karuna
മഞ്ഞവെയില്‍ മരണങ്ങള് | Manjaveyil Maranangal
ചോരശാസ്ത്രം | Chorashastram 


Reviews
There are no reviews yet.