Muthal Kadhal | മുതൽ കാതൽ
Divya Velayudhan₹308.00
ഹൃദയത്തിന്റെ ഏത് കോണിലാണ് ഏറ്റവും ആദ്യത്തെ പ്രണയം ഒളിച്ചു വെച്ചിരിക്കുന്നത്? ചിലപ്പോൾ അതിനുമെലെ മണ്ണു മൂടിയിട്ടുണ്ടാവും. പൂക്കൾ ചിതറിയിട്ടുണ്ടാവും. മണ്ണു മൂടിയ പ്രണയത്തിനു മേലെ പുതിയ നാമ്പുകളൊന്നും കിളിർത്തിട്ടുണ്ടാവില്ല. അവിടം ജന്മങ്ങളുടെ പഴക്കമുള്ള ഒരു ശ്‌മശാനഭൂമി പോലെ മൂകവും ശാന്തവുമായിരിക്കും. ആരോടും പറയാത്ത എത്ര മനുഷ്യരെയാണ് ഹൃദയത്തിന്റെ ഉള്ളറകളിൽ ഓരോ മനുഷ്യനും കുഴിച്ചിട്ടിരിക്കുന്നത്? ആരോടും പറയണ്ട. അവർ അവിടെ സമാധാനമായി ഉറങ്ങട്ടേ. എന്തെന്നാൽ അവർക്കുറങ്ങാൻ ഏറ്റവും സമാധാനം ആദ്യപ്രണയത്തിൻ്റെ മുറിവുകളുള്ള ഹൃദയമാണ്. ഏറ്റവും പ്രിയപ്പെട്ട മനുഷ്യരെ സൂക്ഷിക്കാൻ അവനവൻ്റെ ഹൃദയത്തേക്കാൾ മനോഹരമായ ഇടം ഈ ഭൂമിയിലില്ല. – ദിവ്യ വേലായുധൻ
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.