Kachiya Morinte Manamulla Uchanerangal | കാച്ചിയ മോരിന്റെ മണമുള്ള ഉച്ചനേരങ്ങള്‍

Jacob Abraham

194.00

സാധാരണ മദ്ധ്യവയസ്സിലേക്ക് എത്തുന്ന എല്ലാ ദമ്പതികളെയും പോലെ അത് ഞങ്ങൾക്കിടയിൽ ആഴ്ചയിലൊരിക്കലോ മറ്റോ ഉണ്ടാകാറുണ്ടായിരുന്നു. ഒരുറക്കത്തിലേക്കുള്ള ഇറക്കമിറങ്ങിയപ്പോഴാണ് ആരോ കവിളിൽ ചുംബിക്കുന്നപോലെ തോന്നിയത്, പിന്നീട് മൂടിക്കിടയിലൂടെ വിരലുകളുടെ സഞ്ചാരം. ബോധത്തിലേ വന്നപ്പോഴുണ്ട് ഡെയ്സി എന്നെ ആർത്തിയോടെ ചുംബിക്കുന്നു. എനിക്കെന്റെ ദേഷ്യം വന്നു.

“ഡെയ്സി ഞാനുറങ്ങുന്ന കണ്ടില്ലെ.. എന്തായിത്.

“ഓഹോ അപ്പോ അങ്ങനെയാണിത്. നിങ്ങക്ക് മൂഡുള്ളപ്പോ മാത്രം ഞാൻ സമ്മ തീക്കണം. എനിക്കിപ്പോ അങ്ങനെ വേണമെന്ന് തോന്നി. എന്റെ ഇഷ്ടത്തിന് വിലയില്ലെ. ഞാനെന്താ നിങ്ങളുടെ റോബോട്ടോ. നിങ്ങള് പറയുമ്പോ ചായയിടുന്ന, ചോറു ണ്ടാക്കുന്ന സെക്സിനു തയ്യാറാവുന്ന റോബോട്ടോ… ഡെയ്സി ദേഷ്യംകൊണ്ട് വിറയ്ക്കാൻ തുടങ്ങി

കറുത്ത ഹാസ്യത്തിന്റെ ഇടങ്ങളെ അനാവൃതമാക്കുന്ന രചനാശൈലി ക്കുടമയായ ജേക്കബ് ഏബ്രഹാമിന്റെ പുതിയ കഥകളുടെ സമാഹാരം. കേരളീയ പൊതുമണ്ഡലത്തിൽ നിലനില്ക്കുന്ന അധികാര വഴക്ക ങ്ങളെയും മേൽക്കോയ്മകളെയും ശ്ലീലാശ്ലീല സങ്കല്പനങ്ങളെയും അപഹാസ്യവല്ക്കരിക്കുന്ന കഥകളുടെ സമാഹാരം,

കേരള സാഹിത്യ അക്കാദമി ഗീതാഹിരണ്യൻ പുരസ്കാരം ലഭിച്ച ചെറുകഥാകൃത്തിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC1286 Category: Tag: