Ireechal kappu | ഇരീച്ചാല്‍ കാപ്പും
Shamsudheen Kuttoth₹338.00
ഡി സി ബുക്സ് സുവർണ്ണ ജൂബിലി നോവൽ മത്സരം-2024 പുരസ്കാരം നേടിയ കൃതി. പ്രമേയത്തിലും ആഖ്യാനരീതിയിലും കഥാപാത്രചിത്രീകരണത്തിലും ശ്രദ്ധേയമായ അടയാളപ്പെടുത്തലുകൾ ചേർത്തുവെച്ചിട്ടുള്ള ‘ഇരിച്ചാൽ കാപ്പ്’ എന്ന നോവൽ ആഖ്യാനത്തിലെ ഉൾവഴികളിലൂടെ വേറിട്ട തലങ്ങളിലേക്ക് എത്തുന്നു. ജേണലിസ്റ്റ് ഉദ്യോഗം രാജിവച്ച് നാട്ടിലെത്തുന്ന റൂമിയുടെ ജീവിതാന്വേഷണത്തിന്റെ ദിനസരികളാണ് ഇരിച്ചാൽ കാപ്പ് . ചുറ്റുപാടുമുള്ള ജീവിതങ്ങളെ തന്റെ തന്നെ നോവലിലെ കഥാപാത്രങ്ങളാക്കുക വഴി ജീവിതം തന്നെ റൂമി ഒരു ബൃഹദ്നോവലാക്കി മാറ്റുന്നു. ഐഷാമൻസിലിലെ കൂട്ടക്കൊലപാതകം എന്ന തായ് വേരിലൂടെ ഗ്രാമത്തിലെ വ്യത്യസ്ത കഥകളാകുന്ന നാരുവേരുകളിലേക്ക് പടരുന്ന കഥ അനേകം അടരുകളിലൂടെ സഞ്ചരിക്കുന്നു എന്നത് എടുത്തുപറയണം. ഭാഷയുടെ ഇരുത്തം കൊണ്ട് ഈ കൃതി നടുനിവർത്തി നില്ക്കുന്നുമുണ്ട്. കഥകളും ഉപകഥകളുമായി മുന്നോട്ടു പോകുന്ന ആഖ്യാനം വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നു.
ഇരിച്ചാൽ കാപ്പ് എന്ന ജലരാശിയുടെ പുറങ്ങളിലുള്ള മനുഷ്യരുടെയും ഇതര ചരാചരങ്ങളുടെയും ജീവിതകഥകൾ. സ്വപ്‌പ്നയാത്രികരും ദേശക്കാരും വിരുന്നുവന്നവരും ജീവിച്ചു നിർമ്മിച്ച കാപ്പിൻ്റെ ചുറ്റുമുള്ള ലോകങ്ങളിലേക്ക് അലൻ റൂമി എന്ന പത്രപ്രവർത്തകൻ . നടത്തുന്ന യാത്രയിലൂടെയാണ് ഇരീച്ചാൽ കാപ്പ് വികസിക്കുന്നത്. അനുഭവങ്ങളുടെ മാന്ത്രികതകൾ സൂക്ഷിക്കുന്ന കാപ്പ് റൂമിയെ അനേകം രഹസ്യങ്ങളുടെ ആഴങ്ങളിലേക്ക് ക്ഷണിക്കുന്നു. അന്വേഷണാത്മകതയും നിഗൂഢതയും നിഴലുപോലെ പിന്തുടരുന്ന നോവൽ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.