Dhwaniprayanam | ധ്വനിപ്രയാണം
M. Leelavathi₹382.00
കേരളത്തിന്റെ ഒരു നൂറ്റാണ്ടുകാലത്തെ സാമൂഹികചരിത്രം അനുഭവസാക്ഷ്യത്തോടെ ഹൃദയസ്പര്‍ശിയായി പങ്കിടുകയാണ് മലയാളത്തിന്റെ സ്‌നേഹമയിയായ അമ്മ ഡോ.എം. ലീലാവതി. വിദ്യകൊണ്ട് ചിറകുകള്‍ സമ്പാദിച്ച് ജ്ഞാനദേവതയുടെ നഭോമണ്ഡലത്തില്‍ പറന്നെത്താന്‍ ശ്രമിക്കുന്ന ഒരു പെണ്‍കുട്ടി നേരിടുന്ന അഗ്നിപരീക്ഷകളുടെ കലവറയില്ലാത്ത നേര്‍ചിത്രം. പെണ്‍മയുടെ അതിജീവനത്തിന്റെ ഈ ഹൃദയരഹസ്യം കണ്ണുകള്‍ നനയാതെ, മനസ്സ് ആര്‍ദ്രമാകാതെയും, വായിച്ചു പോകാന്‍ ആവില്ല. -സി. രാധാകൃഷ്ണന്‍
പാരമ്പര്യത്തില്‍നിന്ന് ഉൗര്‍ജ്ജം സ്വീകരിക്കുകയും ലാവണ്യശാസ്ത്രപരമായ അന്വേഷണങ്ങളിലൂടെ പൂര്‍ണതയെ പ്രാപിക്കുകയും ചെയ്യുന്ന, മലയാളനിരൂപണത്തിലെ മാതൃസ്വരമായ എം. ലീലാവതിയുടെ ആത്മകഥ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.