Bibhutibhushan Bandopadhyay Books Combo

Bibhutibhushan Bandopadhyay

777.00

പഥേർ പാഞ്ചാലി – ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യ‌ന്‍ സാഹിത്യത്തില്‍, ഗദ്യത്തിലായാലും പദ്യത്തിലായാലും, പഥേര്‍ പാഞ്ചാലിക്കു സദൃശമായി മറ്റൊന്നില്ലത്രേ. അപുവിന്റെ ബാല്യകാലജീവിതത്തെ വികാരോഷ്മളതയോടെ ബിഭൂതിഭൂഷണ്‍ ഈ നോവലില്‍ ആവിഷ്കരിക്കുന്നു. ഹൃദ്യവും സുന്ദരവുമാണിതിലെ ആഖ്യാനശൈലി. സജീവമാണ് പ്രകൃതിവര്‍ണ്ണന. ഗ്രാമപശ്ചാത്തലവും വൃക്ഷങ്ങളും പൂക്കളും പുഴകളും അരുവികളും വയലുകളും വനങ്ങളുമെല്ലാം നമ്മെ ആവേശം കൊള്ളിക്കും. ഒരുവേള, പ്രകൃതിയാണിതിലെ കേന്ദ്രകഥാപാത്രമെന്നു പറയാം. സത്യജിത്ത് റേ നിര്‍വ്വഹിച്ച ചലച്ചിത്രാവിഷ്ക്കാരങ്ങളിലൂടെ ബിഭൂതിഭൂഷന്റെ ഈ രചന വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ചു.

Apuvinte Lokam – പഥേര്‍ പഞ്ചാലിയും അപരാജിതനും അപുവിന്റെ ലോകവുമെല്ലം ഒരേ ഉദ്യാനത്തില്‍ വളര്‍ന്ന തരുക്കളും ചെടികളുമാണ്. പ്രാതികൂല്യങ്ങളെ മറികടന്നുകൊണ്ടു പൂര്‍ണ്ണതയിലേക്കു കുതിക്കാന്‍ വെമ്പുന്ന നിലയ്ക്കാത്ത ജീവിതചോദനയുടെ കലാപരമായ ആവിഷ്ക്കാരമാണ് അപുവിന്റെ ലോകത്തില്‍ ബിഭൂതിഭൂഷണ്‍ കാഴ്ചവെച്ചിരിക്കുന്നത്. ജീവിതത്തിലെ ബദ്ധപ്പാടുകളില്‍ പെട്ട് മൂല്യങ്ങള്‍ പിന്തള്ളപ്പെടുമ്പോള്‍ മനുഷ്യത്വത്തിന്റെ മൌലികവും ഉദാത്തവുമായ ഭാവങ്ങളിലെക്കു മനസ്സുകളെ തിരിച്ചുവിടാന്‍ ഈ കൃതി നമ്മോടു പറയുന്നു. ഇന്ത്യന്‍ ഭാ‍ഷകള്‍ക്കു പുറമെ നിരവധി യൂറോപ്യന്‍ ഭാഷകളില്‍ ബിഭൂതിഭൂഷന്റെ നോവലുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പല സര്‍വകലാശാലകളിലും ഈ നോവലുകള്‍ പഠിപ്പിച്ചുവരുന്നു

Aparajithan – പഥേര്‍പാഞ്ചാലിയുടെ തുടര്‍ച്ചയാണ് അപരാജിതന്‍. ഭാവിയെക്കുറിച്ചുള്ള ആര്യോഗ്യകരമായ ഒരു ദര്‍ശനം പഥേര്‍പാഞ്ചാലി നല്‍കുന്നു. അപരാജിതനില്‍ ഈ ദര്‍ശനം കുറേക്കുടി കരുത്തും കാന്തിയും ആര്‍ജ്ജിക്കുന്നു. ഗ്രാമത്തില്‍, അപുവിന്റെ സ്കൂള്‍ ദിനങ്ങളിലൂടെയാണ് അപരാജിതനിലെ കഥ വളരുന്നത്. വിജ്ഞാന തൃഷണയും ലോകം കാണാനുള്ള ത്വരതയും അപുവിനെ നഗരത്തിലെത്തിക്കുന്നു. ഉന്നത പഠനത്തിനായി അപു കോളേജില്‍ ചേരുന്നു. നഗരവാസത്തിന്നിടയില്‍ ദാരിദ്ര്യത്തോടൊപ്പം മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളോടും ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളോടും അപുവിനു മല്ലിടേണ്ടി വരുന്നു. ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമേ നിരവധി യൂറോപ്യന്‍ ഭാഷകളില്‍ ബിഭൂതിഭൂഷന്റെ നോവലുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പല സര്‍വ്വകലാശാലകളിലും ഈ നോവല്‍ പഠിപ്പിച്ചുവരുന്നു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC374 Categories: ,