Alanjavar Anveshichavar | അലഞ്ഞവർ അന്വേഷിച്ചവർ

Narendra Prasad

229.00

‘അലഞ്ഞവർ അന്വേഷിച്ചവർ’ യഥാർത്ഥ്യത്തിൽ അലച്ചിലിന്റെയും അന്വേഷണത്തിന്റെയും കഥയാണ്. സ്വാതന്ത്ര്യാനന്തര കാലഘട്ടം പ്രത്യാശയുടെ പ്രകാശവലയങ്ങൾ സൃഷ്ടിച്ചതിലും വളരെ വേഗം അത് അണഞ്ഞുതുടങ്ങുകയാണ് ചെയ്തത്. നിരാശാഭരിതരായ യുവാക്കളുടെ ആത്മായനങ്ങൾ കൊണ്ട് ചരിത്രം സന്നിഗ്ദ്ധമായി ലക്ഷ്യങ്ങളില്ലാത്ത യാത്ര ഒരു രൂപകമായിപ്പോലും മാറി. അലഞ്ഞവന്റെ ജീവിതവും അന്വേഷിക്കുന്നവന്റെ ആധിയും കാലത്തിന്റെ അടയാളമായി മാറി. അറുപതുകളിലെയും എഴുപതുകളിലെയും എഴുത്തിലും കലയിലും അലഞ്ഞവന്റെ അണയാത്ത അഗ്നി സാന്നിധ്യം നിറഞ്ഞുനിന്നിരുന്നു. മലയാളിയുടെ ആധുനികത ആഘോഷിച്ചത് ഈ അഗ്നിശാലകളെയാണ്. അരവിന്ദന്റെ വിഖ്യാതമായ ചെറിയ മനുഷ്യരും വലിയ ലോകവും ഉൾപ്പെടെ ഇത്തരം അലച്ചിലിന്റെ കാലസഞ്ചാരമാണ്. ഈ യാഥാർത്ഥ്യത്തിന്റെ കാലാവിഷ്ക്കാരമാണ് നരേന്ദ്രപ്രസാദും നിർവ്വഹിച്ചത്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC1252 Category: Tag: