വീണ്ടും കുരിശിലേറ്റപ്പെട്ട ക്രിസ്തു
Veendum Kurishilettappetta Christu

Nikos Kazantzakis

469.00

ആധുനിക ഗ്രീക്ക് സാഹിത്യത്തിലെ അതികായനായ നിക്കോസ് കാസാൻദ്‌സാകീസിന്റെ പ്രസിദ്ധ നോവൽ. ലൈക്കോവ്രിസി എന്ന ഗ്രീക്ക് ഗ്രാമത്തിലെ ഒരു കൂട്ടം യുവാ ക്കൾ ക്രിസ്തുവിന്റെ കുരിശാരോഹണം നാടകമായി അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നതും ക്രിസ്തു തന്റെ ജീവിതത്തിൽ അനുഭവിച്ച സംഘർഷങ്ങളിലൂടെ ആ നാടക സംഘം കടന്നുപോകുന്നതുമാണ് നോവലിന്റെ പ്രമേയം. ആത്മീയ ധാർമ്മിക മൂല്യങ്ങളും വ്യക്തിപരമായ താത്പര്യ ങ്ങളും തമ്മിലുള്ള പോരാട്ടത്തിന്റെ പ്രതീകമായി കുരിശു മരണം മാറുന്നു. വിശ്വാസങ്ങളും യാഥാർഥ്യവും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുമ്പോൾ ജയം ആരുടേതാവും എന്ന അന്വേ ഷണമാണ് നോവലിസ്റ്റ് ഈ കൃതിയിലൂടെ നടത്തുന്നത്. കാസാൻദ്‌സാകീസിന്റെ ഈ ക്ലാസിക് കൃതി വിവർത്തനം ചെയ്തിരിക്കുന്നത് സെബാസ്റ്റ്യൻ പള്ളിത്തോടാണ്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock