Udayon Vazhi Aswathaamaa | ഉടയോൻവാഴി അശ്വത്ഥാമാ..

Sunil Parameswaran

384.00

ഉലഞ്ഞ് ഉടഞ്ഞു പോയ ഒരുവൻ്റെ ഉയർത്തെഴുന്നേൽപ്പ്…

ഒരുവൻ ഉയർത്തെഴുന്നേറ്റിട്ട് അയ്യായിരം വർഷങ്ങൾ. ഭൂമിയുടെ ഭ്രമണ പഥത്തിന്റെ എതിർ ദിശ നോക്കി ഓർമ്മകളുടെ ഭാണ്ഡകെട്ട് ഇറക്കി വെക്കാനുള്ള നേരമറിയാതെ കടിഞ്ഞാൺ പൊട്ടിയ യാഗാശ്വത്തെ പോലെ ദിക്കേതെന്നയറിയാത്ത ഭ്രാന്തമായ യാത്ര. ഈ ഭൂമിയുടെ ഉടയവനായിട്ടും ഉരുണ്ടുവീണെഴുന്നേൽക്കുന്ന അയ്യായിരം വർഷങ്ങൾ.പിതാവിന്റെ കബന്ധത്തിൽ നിന്നും തെറിച്ചു വീണ ചോര തുള്ളിയെക്കാൾ തുടപിളർന്നു മരിച്ച ഉറ്റ സുഹൃത്തിൻ്റെ പതനം കണ്ട് രക്ത ദാഹിയായി തീർന്ന ഒരുവൻ. പെണ്ണിൻ്റെ വിയർപ്പും, ഗന്ധവും അറിയാതെ ഈ ഭൂമിയിൽ ജീവിച്ച ഒരാൾ. അവൻ തൻ്റെ തള്ള വിരൽ കൊണ്ട് ചവിട്ടിമെതിച്ചില്ലാ താക്കിയ ഒരു വംശം. ഒരു ഇരുട്ടിൽ കാക്കയും, മൂങ്ങയും കാട്ടി കൊടുത്ത ഒരു കശാപ്പു നിഗ്രഹത്തെ പ്രചോദനമാക്കി സ്വന്തം ജീവിതം ഹോമിച്ചു തീർത്ത അശ്വത്ഥാമാവ്, കൊടും ശാപതാപങ്ങളുടെ നീറ്റു കക്കയിൽ വെന്തു നീറിയവൻ, ഈ ഭൂമിക്കു ഉടയവനായി മാറിയ ഉടയോൻവാഴി അശ്വത്ഥാമാ… അയ്യായിരം കുതിരകളുടെ ശക്തി ഉള്ള, അയ്യായിരം ഇരുണ്ട രാവുകളെ കീറി മുറിച്ച് മണ്ണിന്റെ മാറിലൂടെ നടന്നുപോയ ഒരുവൻ. അവനാണ് ഉടയോൻവാഴി! അശ്വത്ഥാമാവ്

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1776 Categories: , Tag: