ഉത്തരേന്ത്യൻ ദിനങ്ങൾ | Uttarendian Dinangal
Avani D₹99.00
യാത്രകൾ മനുഷ്യജീവിതത്തിലെ ഏറ്റ വും ഹൃദ്യമായ അനുഭവമാണ്. ഓരോ വ്യക്തിയുടെയും തീരെ ചെറിയ ലോക ത്തു നിന്ന് അപര ജീവിതാനുഭവങ്ങളു ടെ വിശാലവും സങ്കീർണ്ണവുമായ ക്യാൻ വാസിലേക്കുള്ള വാതിലുകളാണ് യാ ത്രകളിലൂടെ തുറന്നുകിട്ടുന്നത്. യാത കൾ മനുഷ്യനെ സംസ്ക്കരിച്ചെടുക്കു ന്ന വഴികളിലൊന്നാണല്ലോ. ശരീരത്തോ ടൊപ്പം മനസ്സും യാത്രയ്ക്ക് സജ്ജമാകുമ്പോൾ പുതിയ ഒരു ലോകം അനാവരണം ചെയ്യപ്പെടുന്നു.
യാത്ര ഒരു ലഹരിയായി ഈ എഴുത്തു കാരിയുടെ ഉള്ളിൽ നിറഞ്ഞു പൊങ്ങു ന്നതനുഭവിക്കുന്ന വായനക്കാരനും അറിയാതെ തന്നെ ആവണിയോ ടൊപ്പം യാത്ര ചെയ്യുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ മികവ് എന്നു ഞാൻ കരുതുന്നു. ആദ്യ വിമാനയാത യുടെ കൗതുകം നിറഞ്ഞ ആശങ്ക, ദില്ലിയിലെ വിവിധ സ്മാരകങ്ങൾ, അക്ഷർധാം ക്ഷേത്രസന്ദർശനം, ഉത്തരേന്ത്യൻ രുചിവൈവിദ്ധ്യങ്ങൾ, താജ്മഹലിന്റെ മനോഹാരിത, അട്ടാരി – വാഗ അതിർത്തിയിലെ അനുഭവങ്ങൾ, സുവർണ്ണക്ഷേത്രം, ജാലിയൻ വാലാബാഗ്, രാജ്ഘട്ട് – രക്തം കട്ടപിടിച്ച ചരിത്രസ്മരണകൾ – ഒരാഴ്ചക്കാലം കൊണ്ട് താൻ കണ്ടറിഞ്ഞതൊക്കെ, ഒട്ടും അതിശയോക്തിയില്ലാതെ പതിനേഴ് അദ്ധ്യായങ്ങളിലായി ആവണി ദിലീപ് മനോഹരമായി ആവിഷ്ക്കരിച്ചിട്ടുണ്ട്.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.