വിഗ്രഹമോഷ്ടാവ്
Vigraha Moshtav(The idol Thief)
S. Vijay Kumar₹269.00
ന്യൂയോർക്ക് കേന്ദ്രമാക്കിയ ഒരു പുരാതനകലാവസ്തു വ്യാപാരിയായിരുന്നു സുഭാഷ് കപൂർ. ലോകത്തെ ഓരോ സുപ്രധാന മ്യൂസിയങ്ങളിലും അയാളുടെ കലാവസ്തുക്കൾ കാണാം. 2011 ഒക്ടോബറിൽ ജർമനിയിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ അയാൾ തന്റെ പാസ്പോർട്ട് സമര്‍പ്പിച്ചപ്പോള്‍, ഇന്റര്‍പോള്‍ അയാളെ നിര്‍ദാക്ഷിണ്യം കസ്റ്റഡിയിലെടുത്തു. തമിഴ് നാട്ടിലെ രണ്ടു ക്ഷേത്രങ്ങളില്‍ നിന്നുളള അതിസാഹസികതയാര്‍ന്ന വിഗ്രഹ മോഷണങ്ങളുമായി ബന്ധപ്പെട്ട് സുഭാഷ് കപൂറിനെ അറസ്റ്റ് ചെയ്യാൻ ആഴ്ചകൾക്ക് മുൻപ് ഇന്ത്യ അതിജാഗ്രതാനോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
തുടര്‍ന്ന് അമേരിക്കൻ അന്വേഷകർ ന്യൂ യോർക്കിലെ കപൂറിന്റെ സൂക്ഷിപ്പുകേന്ദ്രങ്ങള്‍ റെയ്ഡ് നടത്തുകയും, അയാളുടെ രഹസ്യ അറകളിൽ നിന്ന് കൊളളയുടെ കൂടുതൽ തുമ്പുകൾ പുറത്തുവരികയും ചെയ്തു. നൂറു മില്യൻ ഡോളറിലധികം വില വരുന്ന മോഷ്ടിക്കപ്പെട്ട ഇന്ത്യൻ കലാസൃഷ്ടികളാണ് അന്വേഷണസംഘം കണ്ടെടുത്തത് ! ഇത് കപൂറിന്റെ രേഖകളിൽപെട്ടവ മാത്രമാണ് – നാല് ദശകങ്ങളോളം അയാൾ ഈ തൊഴിലിൽ ഉണ്ടായിരുന്നു. അയാളുടെ കവർച്ചയുടെ യഥാർത്ഥ വൈപുല്യം, കണക്കാക്കാവുന്നതിനപ്പുറമാണ്. ലോകത്തെ ഏറ്റവും മുൻനിര കലാവസ്തുകള്ളക്കടത്തുകാരിൽ ഒരാളായി അമേരിക്ക അയാളെ പ്രഖ്യാപിച്ചു.
വർഷങ്ങളായി അയാളെ പിന്തുടരുകയും അയാളുടെ കൈകളിലൂടെ കടന്നുപോയ വിഗ്രഹങ്ങളെക്കുറിച്ച് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തി, കപൂർ എങ്ങനെ പിടിക്കപ്പെട്ടു എന്ന് വിശദീകരിക്കുന്ന അവിശ്വസനീയമായ സത്യകഥയാണിത്. ദുരൂഹത നിറഞ്ഞ പോലിസ് ഉദ്യോഗസ്ഥരും അഴിമതിക്കാരായ മ്യൂസിയം അധികൃതരും വഞ്ചനയൊളിപ്പിച്ച സ്ത്രീസുഹൃത്തുക്കളും ഇരട്ടമുഖമുള്ള പണ്ഡിതരും ഗൂഢാചാരികളായ ക്ഷേത്രമോഷ്ടാക്കളും കള്ളക്കടത്തുകാരുമൊക്കെ ഈ പുസ്തകത്തിലുണ്ട്. മര്യാദരാമൻമാരായി നടിക്കുന്ന ഒരു കൂട്ടം ക്രിമിനലുകള്‍ 21-ാം നൂറ്റാണ്ടിൽ ഇന്ത്യന്‍ ക്ഷേത്രങ്ങള്‍ കൊളളയടിച്ചതിന്റെ നടുക്കങ്ങള്‍ ഏറ്റുവാങ്ങാന്‍ ഒരുങ്ങിക്കൊളളുക.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
1 in stock
Reviews
There are no reviews yet.