സ്വരഭേദങ്ങൾ | Swarabhedhangal

Bhagyalakshmi

239.00

ഡബ്ബിങ് ആര്‍ട്ടിസ്റ്റായും അഭിനയത്രിയായും നമുക്ക് സുപരിചിതയായ ഭാഗ്യലക്ഷ്മിയുടെ പച്ചയായജീവിതകഥയാണ് സ്വരഭേദങ്ങള്‍. വായിച്ചുപോകുമ്പോള്‍ ഒരു ഘട്ടത്തില്‍ അത് നമ്മുടെ തന്നെ കഥയാണെന്ന് തോന്നിപ്പോകും.കഥാവഴികളില്‍ നാം ലയിച്ച് ഇല്ലാതെയാകുന്നു. ഇത്തരം ഒരു അനുഗ്രഹമുള്ള കൃതിയാണ് സ്വരഭേദങ്ങള്‍. ഒരു സുഹൃത്തിനോടെന്നപോലെയാണ് ഭാഗ്യലക്ഷ്മി തന്റെ ജീവിതകഥ പറഞ്ഞുപോകുന്നത്. തന്റെ സഞ്ചാരപഥങ്ങളില്‍ ഇടതൂര്‍ന്നുനിന്ന ഇരുളും വെളിച്ചവും സൂക്ഷ്മസംവേദിനിയായ ഒരു ക്യാമറയുടെ കണ്ണുകള്‍കൊണ്ടെന്നപോലെ ഒപ്പിയെടുത്തുതരികെയാണ്. അവിടെ വാക്കുകളുടെ മോടിയില്ല. വാക്യങ്ങളുടെ സങ്കീര്‍ണതകളുമില്ല. ചിത്രങ്ങളാണ് കഥപറയുന്നത്. കാഴ്ചയുടെ സമൃദ്ധിതരുന്ന ഫ്രെയിമുകളാണ് ഈ കൃതിയിലെ ഓരോ വിവരണവും.

1 in stock

Buy Now
SKU: BC289 Category: