സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം | Subhash Chandra Bosinte Thirodhanam

Rakesh P S

95.00

സ്വതന്ത്ര ഇന്ത്യ മൂടിവെച്ച ഏറ്റവും വലിയ രഹസ്യം

പുതുകാലത്തിന്റെ ആകാംക്ഷയെ അഭിസംബോധനചെയ്യുന്ന
മട്ടിലുള്ള ഈ പുസ്തകത്തിന്റെ രചനാരീതി, സുഭാഷ്
ചന്ദ്രബോസിന്റെ ഒരാരാധകന്‍ എന്ന നിലയ്ക്ക് എന്നില്‍ അത്യധികം മതിപ്പുണ്ടാക്കി എന്നു പറയട്ടെ. മഞ്ഞുമൂടിയ മലനിരകളിലെങ്ങോ വീണു മറഞ്ഞുപോയ നേതാജിയുടെ വിമാനം, വാസ്തവത്തില്‍ വിസ്മൃതിയുടെ പുകമഞ്ഞില്‍ മൂടിപ്പോയിട്ടും നാളെയൊരിക്കല്‍ വീണ്ടെടുക്കപ്പെടാനിരിക്കുന്ന സത്യത്തിന്റെ ആകാശയാനമായി
ഈ ഗ്രന്ഥത്തില്‍ രാകേഷ് പുനരാനയിക്കുന്നു.
– സുഭാഷ്ചന്ദ്രന്‍

ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ കത്തിജ്ജ്വലിച്ചുനില്ക്കുന്ന രക്തനക്ഷത്രമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ദുരൂഹമായ തിരോധാനത്തിന്റെ ഇരുള്‍വഴികളിലൂടെയുള്ള അന്വേഷണയാത്രയാണിത്. ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിനുപോലും അര്‍ഹതയുണ്ടായിരുന്ന ആ അതുല്യപ്രതിഭയുടെ രാജ്യസ്‌നേഹവും സാഹസികതയും ത്യാഗവും കൊണ്ട് സമ്പന്നമായ ജീവിതവും കാലങ്ങളോളമായി കെട്ടുകഥകളുടെ ചാരം മൂടിക്കിടക്കുന്ന അവിശ്വസനീയമായ അന്ത്യവുമെല്ലാം യാതൊരു മുന്‍വിധിയുമില്ലാതെ ഈ പുസ്തകത്തില്‍ അവതരിപ്പിക്കപ്പെടുന്നു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

2 in stock

Buy Now
SKU: BC347 Categories: , Tag: