പ്രേത വേട്ടക്കാരൻ | Pretha Vettakkaran
G.R.Indugopan
₹300.00 ₹259.00
പ്രേതങ്ങളെ തേടിയുള്ള യാത്രകൾ , അതീന്ദ്രിയാനുഭവങ്ങൾ ഭീതിയുടെ കഥകൾ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Description
Pretha Vettakaran(Occult Experiences) – GR Indugopan
Additional information
Author | |
---|---|
Publisher |
Reviews (1)
Devika Remesh –
ഒരിക്കൽ പൂജാരിയായ അച്ഛൻ ഏറ്റെടുത്ത പൂജ ചെയ്യാൻ മകനെ നിർബന്ധിച്ച് അയച്ചു. തീരെ പരിചയമില്ലാത്ത ഒരുൾപ്രദേശത്തായിരുന്നു കർമ്മം. പരുപാടി കഴിഞ്ഞ് തിരികെ പോരുമ്പോൾ വഴി തെറ്റി. കുറെ വളവും തിരിവുമുള്ള പ്രദേശത്ത്, ഇരുട്ടിൽ എങ്ങോട്ട് പോകണമെന്ന് യാതൊരു പിടിത്തവും കിട്ടാതെ അയാൾ നിന്നു. ഫോൺ എടുത്ത് നോക്കിയപ്പോൾ ചാർജ് തീർന്നു ഓഫ് ആയിരുന്നു. പെട്ടെന്നൊരാൾ റോഡിലേക്ക് നടന്ന് വന്നു അയാളോട് ലിഫ്റ്റ് ചോദിച്ചു. വഴി പറഞ്ഞു തരാം, ഒന്നിറക്കി തന്നാൽ മതിയെന്ന് പറഞ്ഞു അയാൾ കൂടെ കയറി. അയാൾ പറഞ്ഞ പോലെ യാത്ര തുടർന്ന് ഒരു വിധം ടൗണിൽ എത്തി. ബസ് സ്റ്റാൻഡിൽ ഇറക്കാനായിരുന്നു അയാൾ ആവശ്യപ്പെട്ടത്. അതിൻപ്രകാരം സ്റ്റാൻഡിന്റെ മുന്നിൽ നിർത്തി ഇറങ്ങിക്കോ ചേട്ടായെന്ന് പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ വണ്ടിക്ക് പിന്നിൽ ആരും ഉണ്ടായിരുന്നില്ല!
ഈ കഥ എന്നോട് പറഞ്ഞ വ്യക്തിയെ ഈ ഭൂമിയിൽ ഏറ്റവും നന്നായി മനസ്സിലാക്കിയ വ്യക്തിയെന്ന നിലയിൽ ഇത് പാതി മാത്രമായിരിക്കും സത്യമെന്നു എനിക്ക് നല്ല ഉറപ്പുണ്ട്. ഇതുപോലെ ഒരുപാട് കഥകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കേട്ടിട്ടുള്ളവരായിരിക്കും നമ്മൾ ഓരോരുത്തരും. അങ്ങനെയുള്ള കുറച്ച് ജീവിതാനുഭവങ്ങളും കഥകളും ചേർത്ത് ജി. ആർ ഇന്ദുഗോപന്റെയായി ഏറ്റവും പുതിയതായി പുറത്ത് വന്ന പുസ്തകമാണ് ‘പ്രേതവേട്ടക്കാരൻ’.
പേടിപ്പിച്ചു വിറപ്പിക്കുന്ന രീതിയിലല്ല അദ്ദേഹം അനുഭവങ്ങൾ എഴുതിയിരിക്കുന്നത്, മറിച്ചു യുക്തി ഉപയോഗിച്ച് ചോദ്യം ചെയ്യുന്ന രീതിയിലാണ്. എന്നാൽ കഥകൾ ഭാവന ചേർത്ത് മനസ്സിൽ ഭീതി വിതക്കുന്ന രീതിയിലുമാണുള്ളത്. പകുതി അനുഭവവും പകുതി ഭാവനയുമായി എഴുതിയ ‘ഒരു പ്രേതബാധിതന്റെ ആത്മകഥ’ തുടക്കം മുതൽ തന്നെ ത്രസിപ്പിക്കുന്ന അനുഭവമാണ് തന്നതെങ്കിലും അന്ത്യം തീർത്തും സിനിമാറ്റിക്കായത് അല്പം നിരാശപ്പെടുത്തി.
എന്നെ ഏറ്റവുമധികം പിടിച്ചുലച്ച കഥ ‘ഒറ്റക്കാലുള്ള പ്രേതം’ ആണ്. മരിച്ച മനുഷ്യരുടെ പ്രേതത്തേക്കാൾ ഭയക്കേണ്ടത് ജീവിച്ചിരിക്കുന്ന മനുഷ്യത്വം മരിച്ച മനുഷ്യരെയാണെന്ന് ജീവിതം പലപ്പോഴായി പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അതൊന്നുകൂടി അടിവരയിടുന്ന ഹൃദയസ്പർശിയും ഉദ്വേഗഭരിതവുമായ കഥയാണത്. ‘നടൻ ജയൻ; വമ്പൻ മടങ്ങിവരവ്’ എന്ന കഥ ജയന്റെ ഓർമ്മകൾക്കും പുറമെ ജീർണിച്ച രാഷ്ട്രീയം കൊണ്ട് അന്ധമാക്കപ്പെടുന്ന മറ്റൊരു കഥയും കാട്ടിത്തരുന്നു.
അൽപ്പമൊന്നു പേടിക്കാതെ വായിച്ചു തീർക്കാൻ കഴിയാത്ത മറ്റു കഥകളാണ് ‘അയ്യോ… കൊള്ളക്കപ്പൽ ഇസഡ് വീണ്ടും’, ‘കടൾക്കൊള്ളക്കാരന്റെ തോക്ക്’, ‘കിണറ്റിൽ വീണ പട്ടിയെ രക്ഷിച്ചതാര്?’ എന്നിവയൊക്കെ. ഒരു ചലച്ചിത്രമെന്ന പോലെ വായിച്ചും കണ്ടും തീർക്കാവുന്ന അനുഭവമാണ് ഈ പുസ്തകം സമ്മാനിച്ചത്. അതാണല്ലോ ഇന്ദുഗോപന്റെ രചനകളുടെ പ്രത്യേകത!