പ്രേമലേഖനം | Premalekhanam

Vaikom Muhammad Basheer

69.00

മലയാളത്തിലെ വിശ്വവിഖ്യാതമായ പ്രണയകഥകളിലൊന്നാണ് ബാല്യകാലaപ്രിയപ്പെട്ട സാറാമ്മേ, ‘ജീവിതം യൗവനതീക്ഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? എന്നു തുടങ്ങുന്ന തികച്ചും കാല്പനികമായ ഒരു പ്രണയലേഖനത്തില്‍ ആരംഭിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറെ പ്രശസ്തമായ നോവല്‍, വിഭിന്ന മതവിശ്വാസികളായ സാറാമ്മയുടെയും കേശവന്‍ നായരുടെയും പ്രണയകഥ പറയുകയാണ്. 1940-കളിലെ കേരളമാണ് കഥയുടെ പശ്ചാത്തലം. കേശവന്‍ നായര്‍- പേര് സൂചിപ്പിയ്ക്കുന്നു പോലെ നായര്‍ ജാതിയില്‍ പെട്ട ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍ ആണ്. സാറാമ്മ- ക്രിസ്ത്യന്‍ സമുദായത്തില്‍ ജനിച്ച സുന്ദരിയും അവിവാഹിതയും തൊഴില്‍രഹിതയുമായ ഒരു യുവതിയാണ്. എന്തും വരട്ടെയെന്ന പ്രകൃതക്കാരിയായ സാറാമ്മയുടെ വീടിന്റെ മുകളിലെ നിലയിലാണ് കേശവന്‍ നായര്‍ വാടകയ്ക്ക് താമസിയ്ക്കുന്നത്. സാറാമ്മയോട് കലശലായ പ്രേമം തോന്നിയ കേശവന്‍ നായര്‍ അത് അവരെ അറിയിയ്ക്കാനായി അവര്‍ക്കൊരു കത്തെഴുതുന്നു. ഇതില്‍ നിന്നാണ് പുസ്തകത്തിന്റെ ശീര്‍ഷകം ഉടലെടുക്കുന്നത്. കേശവന്‍ നായരുടെ കാല്പനിക പ്രണയത്തിന് സാറാമ്മ ‘ഉരുളയ്ക്ക് ഉപ്പേരി’ പോലെ നല്‍കുന്ന മറുപടികള്‍, സാറാമ്മയുടെ ദുരിതപൂര്‍ണ്ണമായ ജീവിതാവസ്ഥകള്‍, കേശവന്‍ നായരുടെ കറകലരാത്ത പ്രണയം എന്നിവ സാമൂഹ്യാവസ്ഥകളോടു ബന്ധപ്പെടുത്തി ഈ നോവലില്‍ ആവിഷ്‌കരിക്കുന്നു.സഖി. ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണിബല്യ ഒന്നാവുമെന്ന മഹാഗണിതത്തെ അവതരിപ്പിച്ച നോവലാണിത്. സുഹ്റയുടെയും മജീദിന്റെയും ബാല്യകാലാനുഭവങ്ങളിലൂടെ വികസിക്കുന്ന നോവല്‍ വായനക്കാരനില്‍ ആത്മനൊമ്പരമുണര്‍ത്തുന്ന സ്‌നേഹഗാഥയാണ്. വാക്കില്‍ ചോരപൊടിയുന്ന നോവല്‍ എന്നാണ് ബാല്യകാലസഖിയെ ് പ്രശസ്ത നിരൂപകനായ എം പി പോള്‍ വിശേഷിപ്പിച്ചത്. ചലച്ചിത്രമായും നാടകമായും അനവധി മാധ്യമങ്ങളിലേക്ക് ഈ നോവലിന്റെ ഭാവാന്തരമുണ്ടായിട്ടുണ്ട്.

2 in stock

SKU: BC205 Category: