ഒസ്സാത്തി | Ossathi

Beena

111.00

മലയാളസാഹിത്യത്തില്‍ അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത, മുസ്‌ലിം സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ പ്രമേയവത്കരിക്കുന്ന നോവല്‍. ഒരു അഭിജാതമുസ്‌ലിം തറവാട്ടിലെ യുവാവിന്റെ പത്‌നിയായിത്തീരേണ്ടിവരുന്ന ഒസ്സാന്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ ദുരിതപര്‍വ്വങ്ങളാണ് ഈ കൃതി പങ്കിടുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗപരവും ജാതീയവും സാമ്പത്തികവുമായ ഭേദഭാവങ്ങള്‍ക്കൊപ്പം ഒരു മധ്യവര്‍ഗ മലയാളിയുടെ പ്രവാസ ജീവിതെത്തയും പ്രവാസികളുടെ തീക്ഷ്ണമായ ചില ജീവിതാനുഭവങ്ങളെയും വരച്ചിടുന്നു ഒസ്സാത്തി. ആധുനികമെന്നു വിശേഷിപ്പിക്കപ്പെടുമ്പോഴും സാമ്പ്രദായികതയുടെ മുഖപടത്തിനുള്ളില്‍ ഒളിക്കാന്‍ കൊതിക്കുന്ന മലയാളിക്കുമുന്നില്‍ സാമൂഹികവും ധിഷണാപരവുമായ ചോദ്യങ്ങള്‍ ഉയര്‍ത്തി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു ഈ പുസ്തകം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1345 Category: Tag: