Khadeeja – Sundara Jeevitham Combo Offer | ഖദീജ – സുന്ദരജീവിതം കോംബോ
Bineesh Puthuppanam, Naseef Kalayath₹306.00
ഖദീജ
പ്രണയം വല്ലാത്തൊരു ഹലാക്കാണ്, മനുഷ്യനെ നന്നാക്കാനും മോശമാക്കാനും കെല്പുള്ള എന്തോ ഒന്ന്. അങ്ങനെ അബൂക്കയുടെ ജീവിതത്തിൽ സംഭവിച്ച ആയിഷയെന്ന ആദ്യ പ്രണയത്തിന്റെയും ഖദീജയെന്ന നിത്യപ്രണയത്തിന്റെയും കഥയാണിത്. പറയാതെ, അറിയാതെ അത്രമേൽ ഹൃദയത്തോട് ചേർത്തുവച്ച ഒരുവൾ… പറഞ്ഞും അറിഞ്ഞും അറിയിച്ചും ജീവിതത്തിലേക്കു കടന്നുവന്ന് ജീവന്റെ പാതിയായി മാറിയ മറ്റൊരുവൾ… തെളിഞ്ഞ പുഴപോലെ പ്രണയമങ്ങനെ ഒഴുകുകയാണ്… മിഴിയിണകളും നിശ്വാസവും മൗനവുംപോലും അവർക്കിടയിൽ പ്രണയംതീർത്തു. ഏറെ വിശുദ്ധിയോടെയും അനുരാഗത്തോടെയും സൂക്ഷിച്ച മൈലാഞ്ചിമണമുള്ള പ്രണയത്തിന്റെ കഥ.
സുന്ദരജീവിതം
സ്നേഹബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും വേദനാജനകമായ വേദന. പ്രണയബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും ദുഃഖഭരിതമായ ദുഃഖം. എന്നിട്ടും ജീവികൾ സ്നേഹിക്കുകയും പ്രേമിക്കുകയും ചെയ്യുന്നത് എന്തിനാണ്? സ്നേഹവും പ്രേമവും അനന്തവും അനാദിയുമായതു പോലെ ദുഃഖവും വേദനയും അനാദിയും അനന്തവുമായതു കൊണ്ട്. – ബിനീഷ് പുതുപ്പണം
സ്നേഹവും വേർപാടും തമ്മിലുള്ള നിരന്തര സംവാദത്തിലൂടെ ജീവിതത്തിൻ്റെ ദുഃഖത്തിന്റെ നാനാർത്ഥങ്ങളെ കണ്ടെടുക്കുന്ന നോവൽ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

മാധവിക്കുട്ടിയുടെ പ്രേമകഥകള്‍ | Madahavikkuttiyude Premakadhakal
എത്രയായാലും മനുഷ്യരല്ലേ | Ethrayayalum Manushyaralle 


Reviews
There are no reviews yet.