ഇവൻ എന്റെ പ്രിയ സി.ജെ | Ivan Ente Priya C.J.

Rosie Thomas

154.00

ഈ പുസ്തകം ഒരുപഹാരമാണ്. ജീവിച്ചിരിക്കുന്ന ഭാര്യ മണ്‍മറഞ്ഞുപോയ ഭര്‍ത്താവിന് അര്‍പ്പിക്കുന്ന പ്രേമോപഹാരം. പലപ്പോഴും പലര്‍ക്കും വിചിത്രമായി തോന്നിപ്പിക്കുന്ന പല സവിശേഷതകളും നിഴലിച്ചിരുന്ന ഒരു വ്യക്തിത്വമായിരുന്നു സി.ജെ.യുടേത്. കലാപകാരിയായി ജീവിച്ചുമരിച്ച സി.ജെ. എന്ന മനുഷ്യനിലെ കറുപ്പും വെളുപ്പും അനുഭവിച്ചറിഞ്ഞ ഭാര്യ റോസി ഒന്നിച്ചു ജീവിച്ച നാളുകളിലെ രാഗദ്വേഷങ്ങളെക്കുറിച്ചും സ്‌നേഹവിശ്വാസങ്ങളെക്കുറിച്ചും കുറ്റബോധം തെല്ലുമില്ലാതെ തുറന്നെഴുതുന്നു. രക്തത്തിലലിഞ്ഞുചേര്‍ന്ന കലാവാസന, ആ കിറുക്കുകള്‍, കഴിവുകള്‍, ദുര്‍ബലതകള്‍ എല്ലാം – സി.ജെ. എന്ന പച്ചമനുഷ്യന്‍ എന്താണെന്നു കാട്ടിത്തരുന്നു. ഒറ്റയിരുപ്പിനു വായിച്ചുതീര്‍ത്ത പുസ്തകം’ എന്ന് എം. ടി. വിശേഷിപ്പിച്ചിട്ടുള്ള ഈ കൃതി മലയാളത്തിന്റെ അപൂര്‍വഭാഗ്യമാണ്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC670 Categories: ,