Ellam Enikkente Kannan | എല്ലാം എനിക്കെൻറെ കണ്ണൻ

Susmitha Jagadeesan

112.00

സംഘര്‍ഷഭരിതമായ വര്‍ത്തമാനകാലത്ത് ആത്മീയദര്‍ശനങ്ങളുടെ പ്രസക്തിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ആര്‍ഷഭാരതീയതത്ത്വങ്ങളുടെ അന്തസ്സത്തയാണ് ഇന്നും ലോകോത്തരസംഹിതകളായി കൊണ്ടാടപ്പെടുന്നത്. നാരായണീയം, ഭഗവദ്ഗീത, ദേവിമാഹാത്മ്യം, അഷ്ടപദി, സൗന്ദര്യലഹരി തുടങ്ങി അനേകം ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ ഭക്തമനസ്സുകളിലേക്കെത്തിക്കുകയാണ് യൂട്യൂബിലൂടെ കഴിഞ്ഞ കുറെ കാലങ്ങളായി ഗ്രന്ഥകാരി. തന്റെ ജീവിതത്തിലുടനീളം അനുപൂരണം ചെയ്യുന്ന അദ്ധ്യാത്മിക ദര്‍ശനങ്ങളിലൂടെ അര്‍ത്ഥബോധനം നല്‍കുന്ന വലിയൊരു സാമൂഹികദൗത്യമാണ് എഴുത്തുകാരി നിര്‍വഹിക്കുന്നത്. സാധാരണക്കാര്‍ക്ക് മനസ്സിലാകുംവിധത്തില്‍ സംസ്‌കൃതശ്ലോകങ്ങളെ വ്യാഖ്യാനിച്ച് അവതരിപ്പിക്കുന്ന രചയിതാവിന്റെ കര്‍മ്മപദ്ധതിക്ക് തുടക്കംകുറിച്ച ശക്തിയെക്കുറിച്ചുള്ള ഓര്‍മ്മകളാണ് ഈ കൃതി. ആത്മീയധാരയിലൂടെ സമാധാനത്തിന്റെയും സംതൃപ്തിയുടെയും പാതകളിലൂടെ സഞ്ചരിക്കാനുള്ള പാഥേയമാണിത്. – സുസ്മിത ജഗദീശൻ

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now