Bhraanthinte Niram | ഭ്രാന്തിന്റെ നിറം
Nayana Vydehi Suresh₹130.00
ഭ്രാന്തന്‍/ഭ്രാന്തി എന്നാല്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്, പിച്ചും പേയും പറഞ്ഞ് വഴിയോരങ്ങളില്‍ കണ്ടുവരുന്ന മനുഷ്യക്കോലങ്ങള്‍ മാത്രമല്ലെന്നും സകല സൗഭാഗ്യങ്ങളോടും കൂടി സന്തോഷത്തോടെ ജീവിക്കുന്നവര്‍ക്കിടയിലും ചെറിയ താളപ്പിഴകള്‍കൊണ്ട് ഭ്രാന്തുണ്ടാവുമെന്ന് ഈ പുസ്തകത്തില്‍ നോവലിസ്റ്റ് പറഞ്ഞുവെയ്ക്കുന്നു. സമനില തെറ്റിയ നന്ദിത അവളുടെ കഥയ്‌ക്കൊപ്പം ഭ്രാന്താശുപത്രിയുടെ ഓരോ മുറിയിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. എല്ലാ മനുഷ്യരിലും ഭ്രാന്തമായ എന്തെങ്കിലുമൊരു ചിന്തയോ പ്രവൃത്തിയോ ഉണ്ടാകും. പ്രണയവും പകയും നിസ്സഹായതയും ഒറ്റപ്പെടലും പീഡനങ്ങളുമെല്ലാം ഭ്രാന്തിന് കാരണമായിത്തീരാം. താളം തെറ്റിയ മനസിനോടൊപ്പം നഷ്ടങ്ങളെയും ഒറ്റപ്പെടലുകളെയും വേദനകളെയും മനസിന്‍റെ ഏതോ കോണിലൊതുക്കി ഒരു മുറിക്കുള്ളില്‍, സമാനരായ ആളുകളോട് മാത്രം കൂട്ട് കൂടി, പുറം ലോകം എന്തെന്ന് പോലുമറിയാതെ കഴിച്ചു കൂട്ടേണ്ടിവരുന്ന, തങ്ങളുടേത് മാത്രമായ ലോകത്ത് നിറങ്ങൾ സൃഷ്ടിച്ച് ജീവിക്കുന്ന നമുക്ക് ചുറ്റുമുള്ള (നമ്മൾ കാണാൻ കൂട്ടാക്കാത്ത) ചിലരുടെ കഥയാണിത്.
ഭ്രാന്തിന് നിറമുണ്ടോ? ഉണ്ട്. ഭ്രാന്തുതന്നെ അവർക്ക് നിറമാണ്. ആ നിറങ്ങളാണ് കറുപ്പായും ചുവപ്പായും മഞ്ഞയായും നിലയായും വെള്ളയായും ഈ പുസ്‌തകത്തിൽ നിറയുന്നത്.
ഇതവരുടെ ജീവിതമാണ്.. ഭ്രാന്ത് പൂക്കുന്നിടം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Reviews
There are no reviews yet.