ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയില്‍ | Athmahathyakkum Bhranthinumidayil

Muhammed Abbas

210.00

ജീവിതവഴിയിൽ പുസ്തകങ്ങളോടൊപ്പം യാത്രചെയ്ത മുഹമ്മദ് അബ്ബാസ് എന്ന പെയിന്റ് പണിക്കാരന്റെ പൊള്ളുന്ന അനുഭവകഥകൾ. സൈക്യാട്രിക് വാർഡിലും ആത്മഹത്യാ മുനമ്പിലും ജോലിക്കിടയിലെ ഉച്ചവിശ്രമത്തിന്റെ വേളയിലും യാത്രകളിലും പൊള്ളുന്ന ജീവിതപ്പാതയിലും അതിന്റെ നൂറായിരം സങ്കീർണ്ണതകളിലും കൂട്ടുവന്ന പ്രിയപ്പെട്ട എഴുത്തുകാരുടെ കഥകളെ അബ്ബാസ് ജീവിതംകൊണ്ട് വായിക്കുന്നു.

ഭ്രാന്തിനും ആത്മഹത്യയ്ക്കും ഇടയിലെ നൂൽപ്പാലത്തിലൂടെ ഞാൻ സഞ്ചരിച്ച ഒരു കാലമത്രയും എനിക്ക് പിടിക്കാൻ ബലമുള്ള കൈവരികൾ തന്നത് മലയാള സാഹിത്യമാണ്. സൈക്യാട്രിക് വാർഡിലും ,ആത്മഹത്യാ മുനമ്പിലും, ജോലിക്കിടയിലെ ഉച്ച വിശ്രമത്തിന്റെ വേളയിലും, യാത്രകളിലും , പൊള്ളുന്ന ജീവിതപ്പാതയിലും അതിന്റെ നൂറായിരം സങ്കീർണ്ണതകളിലും. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാർ എനിക്ക് കൂട്ടു വന്നു. വാക്കുകൾ കൊണ്ട് അവരെന്നെ തൊട്ടു. വാക്കുകൾ കൊണ്ട് അവരെന്നെ ചുംബിച്ചു. വാക്കുകൾ കൊണ്ട് അവരെന്നെ കാമുകനും ഭ്രാന്തനുമാക്കി. ജീവിതത്തിൻ്റെ പരുക്കൻ യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള മോചനത്തിനായി ഒരു കൂലിപ്പണിക്കാരൻ കുറിച്ചിട്ട ഈ വാക്കുകൾ എങ്ങനെയാവും നിങ്ങൾ സ്വീകരിക്കുക എന്ന ആകാംക്ഷ എനിക്കുണ്ട്”: മുഹമ്മദ് അബ്ബാസ്

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now