Ashu | അശു

Devadas V M

239.00

കഥകഴിഞ്ഞെന്ന് സകലരും കരുതുന്ന ഘട്ടങ്ങളില്‍ അതേ മനുഷ്യര്‍തന്നെ കുതിച്ചു പാഞ്ഞുകളയുകയും ചെയ്യും.
ബാബേല്‍ പേച്ചുകലക്കത്തില്‍നിന്ന് അനന്യങ്ങളായ ഭാഷാസാദ്ധ്യതകളിലേക്ക് വികസിച്ചതുപോലെ കലങ്ങിമറിച്ചിലുകള്‍ക്കും കുഴമറിച്ചിലുകള്‍ക്കുമൊടുവില്‍ തെളിച്ചങ്ങളിലേക്ക് തുറവികൊള്ളാനുള്ള സാദ്ധ്യതകളുംമനുഷ്യര്‍ക്കു മുന്നിലുണ്ട്. അശുവിലെ പല മുഹൂര്‍ത്തങ്ങളും അതിന് നിദര്‍ശനങ്ങളാകുന്നു. ഒപ്പം അധികാരമെന്ന ഒടുങ്ങാത്ത ലാബിറിന്തില്‍നിന്ന് ഒരുകാലത്തും മോചനമില്ലാതെ ചുറ്റുന്ന മനുഷ്യനിസ്സഹായതയുടെ വെളിപാടുപുസ്തകവുമാകുന്നുണ്ട് ഈ നോവല്‍. -ബിപിന്‍ ചന്ദ്രന്‍

കുടിപ്പകയുടെ ഊരാക്കുരുക്കില്‍നിന്ന് ഒരിക്കലും മോചനമില്ലാതെ, എന്തിനെന്നുപോലുമോര്‍ക്കാതെ പ്രതികാരത്തിന്റെ കത്തിമുന രാകിമിനുക്കുന്ന ജീവിതങ്ങളുടെ ഹൃദയമിടിപ്പിന്റെ ഉദ്വേഗം ഓരോ താളിലും തുടിക്കുന്നു… ഇരയും വേട്ടക്കാരനുമായി പല കാലങ്ങളില്‍ കൂടുവിട്ടു കൂടുമാറുന്നവരെക്കാത്ത് ഇരുട്ടുവളവിലെല്ലാം പതിയിരിക്കുന്ന മരണമെന്ന വിധിയുടെ തീത്തണുപ്പ് ഓരോ വരിയിലും അനുഭവിപ്പിക്കുന്നു…

ദേവദാസ് വി.എമ്മിന്റെ ഏറ്റവും പുതിയ നോവല്‍

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1721 Category: