Ambilymol Thirodhanam – Ottakaalulla Pretham – MYSTERY THRILLER BOOKS COOMBO
G.R.Indugopan₹280.00
അമ്പിളിമോൾ തിരോധാനം
2003. വയനാട്. സന്ധ്യനേരം. വീടിനു പുറത്തു കളിക്കാനിറങ്ങിയ മൂന്നു വയസ്സുള്ള ഇരട്ടപ്പെൺകുട്ടികളിലൊരാൾ പൊടുന്നനേ അപ്രത്യക്ഷയാകുന്നു. അവശേഷിച്ച പെൺകുട്ടി 20 വർഷത്തിനുശേഷം പഠിച്ചു വക്കീലായി. തന്റെ സഹോദരിയെ പ്രൊഡ്യൂസ് ചെയ്യണമെന്ന് സ്റ്റേറ്റിനോടാവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്യുന്നു. ഈ കേസിൽ തിരുവനന്തപുരത്ത് ഒരാൾ പ്രതി ചേർക്കപ്പെടുന്നു. ഇയാളുടെ പങ്കിനെക്കുറിച്ച് സംശയമുള്ള പൊലീസ് ഇയാൾക്ക് ചില ആനുകൂല്യങ്ങൾ നൽകുന്നു: ‘നീ പ്രതി മാത്രമല്ല, അന്വേഷകൻകൂടിയാണ്. തെളിയിച്ച് ഇതിൽനിന്ന് ഊരാം.’ അങ്ങനെ നിവൃത്തികേടിൽ ഒരേസമയം അന്വേഷകനും പ്രതിയുമായി പൊലീസ് സംഘത്തിനൊപ്പം യാത്രയാകുന്ന പ്രഭ എന്ന സാധാരണക്കാരന്റെ കഥയാണിത്. ഒടുവിൽ പ്രതിയാരെന്ന് കണ്ടെത്തുമ്പോഴേക്ക് പ്രഭ ഞെട്ടിപ്പോകുന്നു. ഒരിക്കലും പ്രതിചേർത്ത് കേസ് തെളിയിക്കാൻ പറ്റാത്തൊരാൾ. കേസ് തെളിയിക്കാൻ പ്രഭയ്ക്ക് ആകുമോ? ഉദ്വേഗമുനയിൽ യാത്ര ചെയ്യുന്ന ഒരു നോവൽ മാത്രമല്ല ഇത്. നിസ്സഹായനായ ഒരു മനുഷ്യന്റെ ജീവിതാവസ്ഥകൂടിയാണ്. ജി.ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ രചന.
ഒറ്റക്കാലുള്ള പ്രേതം
ഒരു പഴയ ബംഗ്ലാവിൽ ഒളിഞ്ഞിരിക്കുന്ന ഒരു പ്രേതരഹസ്യം…
ഒരു കൊലപാതകത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന കഥ…
ഒറ്റക്കാലിയായ ഒരു പെൺപ്രേതത്തിന്റെ ജീവിതവും മരണവും തേടിയുള്ള യാത്ര…
അമാനുഷികതയും ദുരൂഹതയും ഭയവും മനുഷ്യജീവിതത്തിന്റെ ഇരുണ്ട കോണുകളും ചേർന്ന മൂന്ന് വ്യത്യസ്ത നോവെല്ലകൾ. ഓരോ കഥയിലെയും രഹസ്യങ്ങളുടെ ചുരുളഴിയുമ്പോൾ, നമ്മൾ വിശ്വസിച്ചിരുന്ന യാഥാർഥ്യത്തിന്റെ അതിരുകൾ പതുക്കെ മങ്ങുകയും നിഗൂഢതയുടെ മറ്റൊരു ലോകം നിശ്ശബ്ദമായി തെളിയുകയും ചെയ്യുന്നു. ലളിതവും ഒഴുക്കുള്ളതുമായ ഭാഷയിൽ, ജീവിതത്തോട് ചേർന്ന കഥാപാത്രങ്ങളെയും അന്തരീക്ഷങ്ങളെയും തീർത്തുകൊണ്ട് ജി. ആർ. ഇന്ദുഗോപൻ അവതരിപ്പിക്കുന്ന ഈ കഥകൾ ഭയത്തിനൊപ്പം കൗതുകവും സമ്മാനിക്കുന്നു; വായിച്ചു തീർന്നാലും ചില ചോദ്യങ്ങൾ മനസ്സിൽ ബാക്കിവെക്കുന്ന മൂന്ന് നിഗൂഢ കഥകളുടെ സമാഹാരം
For details regarding International shipping, you can contact us here or Whatsapp us @ 9400224468


