ആത്മകഥ – തകഴി | Aathmakatha Thakazhi

Thakazhi Sivasankara Pillai

419.00

ചരിത്രം വലിയൊരു മുന്നേറ്റം നടത്തിയ നൂറ്റാണ്ടിന്റെ ഭാഗമാണ് തകഴി ശിവശങ്കരപ്പിള്ളയുടെ ജീവിതകാലഘട്ടം. ഫ്യൂഡലിസത്തിൽനിന്ന് മുതലാളിത്ത കാലഘട്ടത്തിലേക്കുള്ള മുന്നേറ്റം. അതിൻറെ ഭാഗമായി ലിബറലിസത്തിൻറെ പുതുവെളിച്ചം; അവകാശ സമരങ്ങളുടെ തള്ളിക്കയറ്റം; അധഃസ്ഥിതന്റെ മുന്നേറ്റം എന്നിങ്ങനെ ഒരു പുത്തൻ കാലാവസ്ഥയുടെ ഉണർവിൽ കുട്ടനാടും ആലപ്പുഴ ജില്ലയുമടങ്ങുന്ന ജീവിതപരിസരങ്ങളെ കേന്ദ്രമാക്കിയാണ് അദ്ദേഹത്തിന്റെ കഥകളും നോവലുകളും പുറത്തു വന്നത്. സ്വാഭാവികമായും അദ്ദേഹത്തിൻറെ ആത്മകഥയുടെ ജീവിതപരിസരം മറ്റൊന്നാകുന്നില്ല. കേരളീയ ജീവിതത്തിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പരിവർത്തനങ്ങളുടെ ഒരു പരിച്ഛേദം ഈ കൃതി നമുക്കു സമ്മാനിക്കുന്നു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC577 Category: