കാലം | Kaalam
M. T. Vasudevan Nair₹430.00
കാലത്തിന്റെ മറുകര തേടുന്ന മനുഷ്യന്റെ ജീവിതേതിഹാസമാണ് ഈ നോവല്‍. കടന്നു പോകുന്ന ഓരോ പാതയിലും തന്റെ ഒരടയാളമെങ്കിലും അവശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യന്‍ ഒടുവില്‍ മുന്നില്‍ കാണുന്നത് രക്തം വാര്‍ന്നു തീര്‍ന്ന മണ്ണിന്റെ മൃതശരീരമാണ്. അയാള്‍ക്കു കൂട്ടായി സ്വന്തം നിഴല്‍ മാത്രം അവശേഷിക്കുന്നു. പച്ചയും ഈർപ്പവും അലഞ്ഞകലുന്ന നാടിന്റെ കഥയെ മനുഷ്യകഥയിൽ മനോഹരമായി ലയിപ്പിച്ചിരിപ്പിക്കുന്ന ഈ നോവലിലെ നായകൻ, എങ്കിലും, ഉദയത്തിന്റെ ഗോപുരങ്ങലിലേക്കു നോക്കുന്നു. അരും കാണാതെ വിടരുന്ന താമരപ്പൂക്കളുടെ ഒരു പൊയ്ക എവിടെയൊ ഉണ്ടെന്ന് ആശ്വസിക്കുന്നു. മലവെള്ളം സ്വപ്നം കണ്ടുണങ്ങിയ പുഴ പോലെ, ജീവിതത്തിന്റെ സമൃദ്ധികൾ കിനാവുകണ്ടുകൊണ്ടിരിക്കെ കാലഗതിയുടെ കടുന്തുടികൾ കേട്ടുനടുങ്ങിയ മനുഷ്യജന്മങ്ങളുടെ കഥ! കാലത്തിന്റെ ആസുരമായ കൈകൾക്കു പിടികൊടുക്കാത്ത കലാശക്തിയുടെ കൈയൊപ്പായ എംടിയുടെ ‘കാലം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock
Reviews
There are no reviews yet.