അമസോണും കുറേ വ്യാകുലതകളും
Amazonum Kure Vyakulathakalum

M. P. Veerendra Kumar

139.00

ഭൂമിയും സമുദ്രവും ആകാശവും തമ്മിലുള്ള പരസ്​പര സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ നാം ബാധ്യസ്ഥരാണ്. വായുവും ജലവും കായ്കനികളും ഈ പ്രപഞ്ചത്തിന്റെ അനുപമസൗഭാഗ്യങ്ങളും സൗന്ദര്യങ്ങളുമാണ്. വായുവിന്റെ വിശുദ്ധിയും പച്ചത്തുരുത്തുകളുടെ മനോജ്ഞതയും ജലത്തിന്റെ അമൃതമാധുര്യവും നിലനിര്‍ത്താന്‍ ഈ മഹാപ്രകൃതിയുടെ ഭാഗമായ മനുഷ്യന് ബാധ്യതയുണ്ട്. അതാണ് ലോകത്തിന്റെ ഏറ്റവും വലിയ മഴക്കാടായ അമസോണ്‍ വനങ്ങളും ഏറ്റവും കൂടുതല്‍ ജലമൊഴുകിപ്പോകുന്ന ആമസോണ്‍ നദിയും ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശം നല്‍കുന്ന സന്ദേശം.

വീരേന്ദ്രകുമാറിന്റെ ഗദ്യശൈലി ആകര്‍ഷകമാണ്. ആലേെ ംീൃറ െശി വേല യലേെ ീൃറലൃ എന്നു കോള്‍റിജ്ജ് പറഞ്ഞു. ഉചിതങ്ങളായ പദങ്ങള്‍ ഉചിതങ്ങളായ ക്രമത്തില്‍ അദ്ദേഹം വിന്യസിക്കുന്നു. അവയിലൂടെ സഞ്ചരിക്കുന്ന നമ്മള്‍ വികാരത്തിന്റെ ലോകത്തുനിന്നു ചിന്തയുടെ ലോകത്തേക്കു പോകുന്നു; വീണ്ടും അവിടെനിന്നു വികാരത്തിന്റെ ലോകത്തേക്കുപോകുന്നു. സമ്പന്നതയാര്‍ജിച്ച ഗ്രന്ഥം! വീരേന്ദ്രകുമാറിന്റെ ഉത്കൃഷ്ടമായ ഗ്രന്ഥം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

1 in stock

Buy Now