ആൾക്കൂട്ടം | Alkkoottam

Anand

499.00

ഭൗതികയാഥാര്‍ത്ഥ്യത്തെ ആനന്ദ് ഒരു രാഷ്ട്രീയ പ്രചാരകനെപ്പോലെയോ ഡോകണ്ടുമെന്ററി നോവലിസ്റ്റിനെപ്പോലെയോ ആശിസ്സ് ചൊല്ലി സ്വീകരിക്കുന്നില്ല. ഭൗതികയാഥാര്‍ത്ഥ്യങ്ങള്‍ എഴുത്തു കാരനെ നിയന്ത്രിക്കുന്നില്ല, സ്വാധീനിക്കുന്നില്ല… എഴുത്തുകാരനോട് സഹകരിക്കുക മാത്രമേ ചെയ്യു ന്നുള്ളൂ. വസ്തുതകളല്ല വസ്തുതകള്‍ക്കുനേരേയുള്ള എഴുത്തുകാരന്റെ മനോഭാവമാണ് ആള്‍ക്കൂട്ടത്തിന് അഗാധതാളം നല്കുന്നത്. ചരിത്രത്തിന്റെയും അസ്തിത്വവ്യഥയുടെയും ലോകത്തിലെ പ്രതിരൂപാ ത്മകവ്യക്തികള്‍ എന്നു വിശേഷിപ്പിക്കാവുന്ന കഥാപാത്രങ്ങളിലൂടെ, ആള്‍ക്കൂട്ടത്തിന്റെ തിരക്കില്‍ ശ്വാസംമുട്ടി മരിക്കാന്‍ വിധിക്കപ്പെട്ടവരുടെ യാതനകള്‍ അപഗ്രഥിച്ച് അസ്തിത്വവ്യഥയുടെ നീങ്ങിപ്പോകാത്ത നിത്യാ ധിപത്യത്തെക്കുറിച്ച് ആനന്ദ് തയ്യാറാക്കിയ വിപുലമായ രേഖകളാണ് ആള്‍ക്കൂട്ടം.”

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC543 Category: Tag: