AAYILYAM KAVU | ആയില്യം കാവ്
Ettumanoor Sivakumar₹314.00
കുരീക്കാട്ടില്ലത്തെ അഗ്നിശർമ്മൻ തിരുമേനിയുടെ ആഗ്രഹപൂർത്തീകരണത്തിന് തന്റെ മകളെ വിട്ടുനൽകാൻ ഒരുക്കമല്ലാ തിരുന്ന ശേഖരപിള്ളയുടെ കഠാരമുന തിരുമേനി യുടെ ശരീരത്തിൽ ചോരച്ചാലുകൾ കീറി. മഹാ മാന്ത്രികനായ അഗ്നിശർമ്മനോട് കൊമ്പുകോർത്ത ശേഖരപിള്ളയ്ക്ക് തന്റെയും കുടുംബത്തിന്റെയും വരുംദിനങ്ങൾ ദുസ്സഹമാകുമെന്ന് അറിയാമായിരുന്നു. പക്ഷേ അയാൾ കരുതിയതിലും വലിയ ദുരിതങ്ങളായിരുന്നു അഗ്നിശർമ്മൻ ഒരുക്കിയത്. സർവ്വതും നഷ്ടപ്പെട്ട ശേഖരപിള്ള സഹായത്തിനായ ഉഴറി. ഒടുവിൽ ആനന്ദഗുരുവെന്ന മാന്ത്രികൻ അയാളുടെ രക്ഷയ്ക്കെത്തി. രണ്ട് മഹാമാന്ത്രികർ തമ്മിലുള്ള ഘോരപോരാട്ടത്തിന് കളമൊരുങ്ങി.
മനുഷ്യനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത മാന്ത്രികലോകം. ഭീതിയുടെ ചുവപ്പൻ അടയാളങ്ങൾ വായനക്കാരൻ്റെയുള്ളിൽ ഫണം വിരിച്ചാടുന്ന അതിത്രിയജാലം. ഭയത്തിൻ്റെ കൊടുംകാറ്റ് വീശിയടിക്കുന്ന ‘ആയില്യംകാവ്’ ആകാശത്തിൻ്റെ അപാരതയിലെങ്ങോ ഒരു കൊള്ളിയാൻ മിന്നി. പതിവില്ലാത്ത ഒരു പിശിറൻ കാറ്റ് ചേലക്കര ഗ്രാമത്തിനുമേലെ ചുഴിയിട്ടു കറങ്ങി. മേലേടത്തിൻ്റെയും സംഘത്തിന്റെയും മനസ്സിൽ ഭയത്തിൻ്റെ കടലിരമ്പി. ഒരു ഗ്രാമത്തിൻ്റെ ഭീതിയുടെ രഹസ്യം അനാവരണം ചെയ്യുന്ന നോവൽ. ജനപ്രിയസാഹിത്യകാരനായ ഏറ്റുമാനൂർ ശിവകുമാറിൻ്റെ ഏറെ ശ്രദ്ധിക്കപ്പെട്ട മാന്ത്രിക നോവൽ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

നിരീശ്വരന് | Nireeswaran
ശരീര ശാസ്ത്രം | Sareerasaasthram
ആടു ജീവിതം | Aadujeevitham
നിശബ്ദ സഞ്ചാരങ്ങള്‍ | Nisabda Sancharangal 
