ചാരസുന്ദരി | Charasundari

Paulo Coelho

222.00

സർപ്പസൗന്ദര്യംകൊണ്ടും നർത്തനവൈഭവംകൊണ്ടും ചരിത്രത്തിൽ ഒരു പ്രഹേളികയായി മാറിയ ചാരസുന്ദരി മാതാ ഹരിയുടെ ജീവിതകഥ വിശ്യസാഹിത്യകാരനായ പൗലോ കൊയ്‌ലോയുടെ തൂലികയിൽനിന്നും. പാരീസിൽ കാലുകുത്തുമ്പോൾ ചില്ലിക്കാശുപോലും കൈവശമില്ലായിരുന്ന മാതാ ഹരി മാസങ്ങൾക്കുള്ളിൽ നഗരത്തിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട വ്യക്തിയായി കുതിച്ചുയർന്നു. നർത്തകി എന്ന നിലയിൽ കാണികളെ ഞെട്ടിച്ച മാതാ ഹരി പ്രശസ്തരുടെയും കോടീശ്വരൻമാരെയും തന്റെ വിരൽത്തുമ്പുകളിൽ ചലിപ്പിച്ചു. ലോകത്തെ ത്രസിപ്പിച്ച ആ സാഹസിക ജീവിതം ഒന്നാം ലോകമഹായുദ്ധകാലത്ത് ഫ്രഞ്ച് സൈനികരുടെ തോക്കിൻ കുഴലുകളുടെ മുൻപിൽ ഒടുങ്ങി. വ്യവസ്ഥകളെ ചോദ്യംചെയ്യാൻ ധൈര്യം കാണിക്കുകയും അതിനു വിലയായി സ്വന്തം ജീവിതം നൽകേണ്ടി വരുകയും ചെയ്ത അവിസ്മരണീയമായ ജീവിതത്തെ തന്റെ അതിമനോഹരമായ ശൈലിയിൽ പൗലൊ കൊയ്‌ലോ വായനക്കാർക്കായി അവതരിപ്പിക്കുന്നു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC523 Categories: ,